Wednesday, March 11, 2026 Last Updated 8 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 11.32 PM

സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണം; നെതന്യാഹുവിനെ വിളിച്ച്‌ മോദി

ന്യൂഡല്‍ഹി: ഇറാനുമായുള്ള പോര്‌ കടുക്കുന്നതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്‌ചിമേഷ്യയിലെ സ്‌ഥിതിഗതികളില്‍ ആശങ്ക പങ്കുവച്ച മോദി, സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവണം മുന്‍ഗണനയെന്ന്‌ വ്യക്‌തമാക്കി.
ശത്രുത ഉടന്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ഇറാന്റെ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമേനി യു.എസ്‌-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ മേഖലയിലെ മിക്ക രാജ്യങ്ങളിലെയും യു.എസ്‌. സൈനിക താവളങ്ങള്‍ ഉന്നമിട്ട്‌ ഇറാന്‍ ആക്രമണം തുടരുകയാണ്‌.
ആക്രമണ- പ്രത്യാക്രമണങ്ങള്‍ മേഖലയിലെ ഇന്ത്യക്കാരുടെ അടക്കം ജീവനു ഭീഷണിയായിട്ടുണ്ട്‌. ഈ പശ്‌ചാത്തലത്തില്‍, ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ സുരക്ഷാകാര്യ കാബിനറ്റ്‌ യോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ്‌, ആഭ്യന്തര മന്ത്രി അമിത്‌ ഷാ, വിദേശകാര്യ മന്ത്രി എസ്‌ ജയ്‌ശങ്കര്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിനു പിന്നാലെയാണു മോദി നെതന്യാഹുവിനെ വിളിച്ചത്‌.

Ads by Google
Monday 02 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW