Friday, March 13, 2026 Last Updated 37 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 09.34 PM

ബ്ലൂ കോ ഓര്‍ഡ് സെറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ മാധുരി ദീക്ഷിത്; എവര്‍ഗ്രീന്‍ ബ്യൂട്ടിയുടെ എവര്‍ഗ്രീന്‍ സ്മൈല്‍ ഏറ്റെടുത്ത് ആരാധകര്‍

uploads/news/2026/03/828071/Untitled-7.jpg
Madhuri Dixit (Image Source: Instagram)

തൊണ്ണൂറുകളിൽ ബോളിവുഡിന്റെ താരറാണിയായി തിളങ്ങിയ താരമാണ് മാധുരി ദീക്ഷിത്. ചുരുങ്ങിയ കാലം കൊണ്ട് ചെറുപ്പക്കാരുടെ മനസിലെ സ്വപ്ന റാണിയായി മാറാന്‍ മാധുരിക്ക് കഴിഞ്ഞു. അസാമാന്യ നൃത്ത പാടവവും മികച്ച അഭിനയവും കൊണ്ടുമാണ് മാധുരി ബോളിവുഡില്‍ തന്റേതായ ഇടം നേടിയെടുത്തത്. കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് ഡോ. ശ്രീറാം നെനെയെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് ചേക്കേറിയ താരം പിന്നീട് തന്റെ കുടുംബജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്.
ഇടവേളയ്ക്ക് ശേഷം താരം ബിഗ്സ്ക്രീനിലെത്തിയത് അപൂര്‍വ്വം സിനിമകളില്‍ മാത്രമാണ്. അതെല്ലാം നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം മിസിസ് ദേശ്പാണ്ഡെയിലൂടെ ഒ.ടി.ടിയിലും സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ്. മികച്ച നിരൂപക പ്രശംസയും അഭിനന്ദനങ്ങളുമാണ് മാധുരിക്ക് ഈ കഥാപാത്രത്തിന്റെ പേരില്‍ കിട്ടിക്കൊണ്ടിരിക്കുന്നത്.
അന്നും ഇന്നും ബോളിവുഡിന്റെ എവർഗ്രീൻ ബ്യൂട്ടി എന്നാണ് മാധുരി ദീക്ഷിത്തിനെ വിശേഷിപ്പിക്കുന്നത്. 50 കഴിഞ്ഞെങ്കിലും യുവത്വം തുളുമ്പുന്ന ചർമ്മ സൗന്ദര്യമാണ് മാധുരിയുടേത്. പ്രായം സൗന്ദര്യത്തെ ബാധിക്കാത്ത ബോളിവുഡ് താരം റിയാലിറ്റി ഷോയായ ഡാൻസ് ദീവാനെ 3 ൽ വിധികർത്താവ് കൂടിയാണ്. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധേയമാകാറുണ്ട്.
ഇപ്പോഴിതാ ബ്ലൂ കോ ഓര്‍ഡ് സെറ്റില്‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് മാധുരി ദീക്ഷിത്. ആരെയും ആകര്‍ഷിക്കുന്ന ചിരിയുമായി മാധുരി പങ്കിട്ട ഈ ചിത്രങ്ങള്‍ തരംഗമായി മാറിയിട്ടുണ്ട്. ‘‘നിങ്ങളുടെ മാനസികാവസ്ഥ വസ്ത്രധാരണവുമായി പൊരുത്തപ്പെടുമ്പോൾ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മാധുരി ദീക്ഷിത് പുതിയ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW