Saturday, March 14, 2026 Last Updated 27 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 01.22 PM

രാധികയെ മുന്നിലിരുത്തി പഴയ ഓര്‍മ്മകള്‍ പങ്കിട്ട് ശരത്കുമാറിന്റെ ആദ്യഭാര്യ ഛായാ​ ദേവി; അമ്പരന്നെങ്കിലും ചിരിയോടെ വാക്കുകള്‍ കേട്ട് രാധിക; വികാരാധീനനായി ശരത്കുമാര്‍

uploads/news/2026/03/828037/Untitled-1.jpg
Varalaxmi Sarathkumar mother Chaya fun with radhika sarathkumar (Image Source: Youtube)

സിനിമാലോകത്ത് വലിയ ആഘോഷത്തോടെ നടക്കാറുള്ള സെലിബ്രിറ്റി വിവാഹങ്ങളും പ്രേക്ഷകരെ ഞെട്ടിക്കുന്ന വിവാഹമോചനങ്ങളും പുതുമയല്ലാതെ തുടരുകയാണ്. വിവാഹമോചനങ്ങള്‍ക്കു ശേഷം പരസ്പരം കുറ്റപ്പെടുത്തിയും പഴിചാരിയും പല താരങ്ങളും തമ്മില്‍ നടക്കാറുള്ള തർക്കങ്ങളും വാദപ്രതിവാദങ്ങളും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി പരസ്പര ബഹുമാനത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ പാഠം തുറന്നുകാട്ടുന്ന കുടുംബമാണ് നടൻ ശരത്കുമാറിന്റേത്.
ഛായാ ദേവിയുമായിട്ടുള്ള വിവാഹമോചനത്തിനു ശേഷമാണ് അഭിനേത്രിയായ രാധികയെ ശരത്കുമാര്‍ വിവാഹം ചെയ്തത്. ശരത്കുമാറിന്റെ ആദ്യ ഭാര്യയിലുള്ള മകള്‍ വരലക്ഷ്മിയും രണ്ടാം ഭാര്യ രാധികയും തമ്മിലുള്ള അടുപ്പം പല തവണ ആരാധകര്‍ കണ്ടറിഞ്ഞിട്ടുള്ളതാണ്. അതുമാത്രമല്ല ഛായയും രാധികയും കണ്ടുമുട്ടുമ്പോള്‍ സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ കണ്ടുവരാറുള്ള പൊരുത്തക്കേടുകൾക്ക് പകരം, തികഞ്ഞ ബഹുമാനത്തോടെയാണ് ഇരുവരും പെരുമാറിയിട്ടുള്ളത്.
ഇപ്പോഴിതാ ശരത്കുമാറിന്റെ ആദ്യഭാര്യ ഛായാ ദേവിയും രണ്ടാം ഭാര്യയും നടിയുമായ രാധിക ശരത്കുമാറും ഒരു വേദിയിൽ ഒന്നിച്ചെത്തിയപ്പോള്‍ രാധികയെക്കുറിച്ച് ഛായ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വേദിയിൽ വച്ച് രാധികയുടെ അഭിനയ മികവിനെയും വ്യക്തിത്വത്തെയും ഛായാ ദേവി പുകഴ്ത്തി സംസാരിച്ചു. ഒപ്പം ദൂരദര്‍ശനില്‍ അവതാരകയായിരുന്ന സമയത്ത് താന്‍ രാധികയെ അഭിമുഖം ചെയ്തതിനെക്കുറിച്ചും, അസാധാരണ അഭിനയശൈലിയുള്ള പ്രതിഭയാണ് രാധികയെന്നും ഇന്നും ആ ബന്ധം തുടരുന്നെന്നും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നുമാണ് ഛായാ ദേവി പറഞ്ഞത്.
‘‘എന്നെ ഇവിടെ വിളിച്ചതിന് നന്ദി. വരലക്ഷ്മിയെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ആളാണ് ഭര്‍ത്താവ് നിക്ക്. അതുപോലെ തന്നെ ശരത്തും രാധികയും മകൾക്കൊപ്പം തന്നെയുണ്ട്. ഈ സിനിമയുടെ എല്ലാ അംഗങ്ങൾക്കും വിജയാശംസകൾ.
ഇനി പറയാൻ പോകുന്നത് സിനിമയുടെ കാര്യമല്ല. തുടക്കകാലത്ത് ദൂരദർശനിൽ അവതാരകയായിരുന്നു ഞാൻ . ജീവിതത്തിലെ സർക്കിളിലെ മനോഹരമായ നിമിഷം രാധിക മാമിനെ അഭിമുഖം ചെയ്തതാണ്. രാധികയുടെ കഴിവിനെ ആദരവോടെ കാണുന്നു. അതൊരു ദീപാവലി സ്പെഷൽ അഭിമുഖമായിരുന്നു, വളരെ മനോഹരമായിരുന്നു.
ഇന്നും ആ ബന്ധം തുടരുന്നു. ഈ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. അസാധാരണ അഭിനയശൈലിയുള്ള പ്രതിഭയാണ് രാധിക. മാമിന്റെ ‘തായ്‌കിഴവി’ എന്ന സിനിമയ്ക്കും എല്ലാ ആശംസകളും....’’ഛായ പറഞ്ഞു. നിറഞ്ഞ ചിരിയോടെയും സന്തോഷത്തോടെയുമാണ് ഛായയുടെ വാക്കുകള്‍ രാധിക കേട്ടിരുന്നത്.
ഈ സമയത്ത് ഛായയുടെ മകൾ വരലക്ഷ്മി ശരത്കുമാറും വേദിയിലുണ്ടായിരുന്നു. അമ്മയുടെ വാക്കുകളെ കൈയടിയോടെകളെ വരലക്ഷ്മി സ്വീകരിച്ചു. തന്റെ രണ്ടാനമ്മ എന്നതിനപ്പുറം രാധികയുമായി വളരെ ഊഷ്മളമായ ബന്ധമാണ് വരലക്ഷ്മിയ്ക്കുള്ളത്. വരലക്ഷ്മിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളിലും വീഡിയോകളിലും വിവാഹ ക്ഷണത്തിനായുള്ള യാത്രകളിലും രാധിക സജീവമായി തന്നെ കൂടെയുണ്ടായിരുന്നു.
ഛായയുടെയും ശരത്കുമാറിന്റെയും മകളും നടിയുമായ വരലക്ഷ്മി ആദ്യമായി സംവിധാനം ചെയ്യുന്ന ‘സരസ്വതി’യുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലായിരുന്നു ഈ അപൂർവ നിമിഷം. ഛായയുടെയും ശരത്കുമാറിന്റെയും രണ്ടാമത്തെ മകളായ പൂജയാണ് ‘സരസ്വതി’ സിനിമയുടെ സഹനിർമാതാവ്.

2001 ലായിരുന്നു രാധികയുടെയും ശരത്കുമാറിന്റെയും വിവാഹം. ശരത്കുമാറിന് ഛായാ ദേവിയിലുള്ള മക്കളായ വരലക്ഷ്മിയും പൂജയും, രാധികയുടെ മകൾ റയാനും, രാധികയുടെയും ശരത് കുമാറിന്റെയും മകൻ രാഹുലും ഒരേ കുടുംബമായിട്ടാണ് കഴിയുന്നത്. മാതൃദിനത്തിൽ രണ്ട് അമ്മമാർക്കും ആശംസകൾ നേരാനും വരലക്ഷ്മി മറക്കാറില്ല. സിനിമാ ലോകത്തിന് തന്നെ ഒരു മാതൃകയായി മാറുകയാണ് ശരത്കുമാറിന്റെ കുടുംബം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW