-->
ഇറാന്‍-ഇസ്രായേല്‍ സംഘഷര്‍ഷം അതിശക്തമായതോടെ മിഡില്‍ ഈസ്റ്റിലെ വ്യോമഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്. ടെല്‍ അവീവ്, ടെഹ്‌റാന്‍, ബാഗ്ദാദ്, ദുബായ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പല എയര്‍ലൈനുകളും റദ്ദാക്കുകയോ നിര്‍ത്തിവെക്കുകയാണോ ചെയ്തിരിക്കുന്നത്. ഈ അനിശ്ചിതാവസ്ഥയ്ക്കിടയില്‍, ഈ യുദ്ധം തങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നു എന്ന അവകാശവാദവുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് അസ്‌ട്രോകാര്‍ട്ടോഗ്രാഫി വിദഗ്ധയെന്ന് സ്വയം വിശേഷിപ്പിക്കുന്ന @astronatofficial എന്ന ഹാന്‍ഡില്‍ ഉപയോഗിക്കുന്ന നതാലിയ.
ഫെബ്രുവരി അവസാനം പങ്കുവെച്ച വീഡിയോയില്‍, ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 2 വരെയുള്ള ദിവസങ്ങളില്‍ യുഎഇ, ഒമാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് നതാലിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗ്രഹനിലകള്‍ പ്രകാരം ഈ പ്രദേശങ്ങളില്‍ തര്‍ക്കങ്ങള്‍ക്കും അക്രമങ്ങള്‍ക്കും സാധ്യതയുണ്ടെന്നായിരുന്നു ഇവരുടെ നിരീക്ഷണം. ശനിയാഴ്ച നടന്ന ആക്രമണങ്ങളും തുടര്‍ന്നുണ്ടായ വ്യോമപാത അടയ്ക്കലും ഈ പ്രവചനത്തോട് ഒത്തുപോകുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം വാദിക്കുന്നത്.
താനൊരു യുദ്ധം പ്രവചിക്കുന്ന ആളല്ലെന്നും മറിച്ച് യാത്രാ തടസ്സങ്ങളെക്കുറിച്ച് സൂചന നല്‍കുന്ന 'ട്രാവല്‍ ജ്യോതിഷി' മാത്രമാണെന്നും പിന്നീട് നല്‍കിയ വിശദീകരണത്തില്‍ നതാലിയ വ്യക്തമാക്കി. വരാനിരിക്കുന്ന ഗ്രഹണം കാര്യങ്ങള്‍ ഇനിയും വഷളായേക്കാമെന്നും അവര്‍ പറയുന്നു. അനാവശ്യമായ റിസ്‌ക് എടുക്കരുതെന്നും നല്ല ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്നും അവര്‍ തന്റെ ഫോളോവേഴ്‌സിന് ഉപദേശവും നല്‍കി. അതേസമയം ദുബായ് പോലുള്ള നഗരങ്ങളില്‍ കുടുങ്ങിപ്പോയ നിരവധി യാത്രക്കാര്‍ ഈ വീഡിയോയ്ക്ക് താഴെ തങ്ങളുടെ അനുഭവങ്ങള്‍