Friday, March 13, 2026 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 11.27 AM

നിന്നെ ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു, ഇനിയും ഉയരങ്ങളിലെത്തട്ടെ; ഭാര്യയ്ക്ക് പിറന്നാള്‍ ആശംസിച്ച് ഋഷഭ് ഷെട്ടി

rishab-shetty
photo-www.instagram.com/rishabshettyofficial/

ഭാര്യ പ്രഗതി ഷെട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി.പ്രഗതിയുടെ കുട്ടിക്കാലം മുതലുളള ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ മനോഹരമായ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ഋഷഭിന്റെ ആശംസ.

‘നിന്നിലെ നിശ്ചയദാര്‍ഢ്യവും, മാതൃത്വവും , ജോലിയോടുളള നിന്റെ അര്‍പ്പണബോധവും എന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. എല്ലാ കാര്യങ്ങളും ഇത്ര കൃത്യമായി കൊണ്ടുപോകുന്ന നിന്നെ ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തണലായി , വെളിച്ചമായി നീയുണ്ട്. നിന്റെ സ്‌നേഹവും പ്രശസ്തിയും ഇനിയും ഉയരങ്ങളിലെത്തട്ടെ, ജന്മദിനാശംസകള്‍ പ്രഗതി’- ഋഷഭ് ഷെട്ടി കുറിച്ചു.

കോസ്റ്റിയൂം ഡിസൈനറാണ് പ്രഗതി. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കാന്താരയുടെ പ്രീക്വല്‍ ആയ കാന്താര :ചാപ്റ്റര്‍ 1 ന്റെ കോസ്റ്റിയൂം ഡിസൈന്‍ നിര്‍വഹിച്ചതും പ്രഗതിയായിരുന്നു.

2014 ല്‍ ഋഷഭ് ഷെട്ടി അഭിനയിച്ച ‘ഉളിദവരു കണ്ടതെ’ എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2017 ലാണ് ഇവര്‍ വിവാഹിതരായത്. റണ്‍വിത്, രാധ്യ എന്നിവരാണ് മക്കള്‍.

Ads by Google
Monday 02 Mar 2026 11.27 AM
Ads by Google
TRENDING NOW