-->
തമിഴക വെട്രിക്കഴകം നേതാവും നടനുമായ വിജയ് നടത്തിയ രാഷ്ട്രീയ പ്രചാരണ റാലിയില്‍ 41 പേര്‍ മരിച്ച സംഭവം കൂട്ടായ പിഴവെന്ന് നടന്‍ ഋഷഭ് ഷെട്ടി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ വിഷയത്തില്‍ നടന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. താരാരാധനയെക്കുറിച്ചും വിജയ് യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച സംഭവത്തെ കുറിച്ചുമുളള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒരു നായകനെയോ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയോ നമ്മള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ നമ്മള്‍ താരാരാധന നടത്തും. തിക്കിലും തിരക്കിലഒം പെട്ട് ആളുകള്‍ മരിച്ചതില്‍ ഞാന്‍ എന്ത് പറയാനാണ്? അപകടങ്ങള്‍ സംഭവിക്കുന്നത് കാണേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണ്. 40 ഓളം പേര്‍ അവിടെ മരിച്ചു.
ഇത് ഒരു വ്യക്തിയുടെ തെറ്റായിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരുപക്ഷേ അത് പലരുടെയും ഭാഗത്തു നിന്നുണ്ടായ കൂട്ടായ തെറ്റായിരിക്കാം. ഒരുപക്ഷേ അത് നിയന്ത്രിക്കാമായിരുന്നു. അതുകൊണ്ടാണ് നമ്മള്‍ ഇതിനെ ഒരു അപകടം എന്ന് വിളിക്കുന്നത്. അത് മന:പൂര്‍വ്വമല്ല. നമ്മള്‍ മുന്‍കരുതലുകള്‍ എടുക്കണം. പക്ഷേ ഒരു ജനക്കൂട്ടത്തെ ആര്‍ക്കാണ് നിയന്ത്രിക്കാനാവുക? അതിനെക്കുറിച്ച് എനിക്ക് എങ്ങനെ അഭിപ്രായം പറയാന്‍ കഴിയും? നമുക്ക് പോലീസിനെയോ സര്‍ക്കാരിനെയോ എളുപ്പത്തില്‍ കുറ്റപ്പെടുത്താം. അവര്‍ക്കും ഒരു ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ചിലപ്പോള്‍ അവര്‍ക്കും (ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍) പ്രശ്‌നങ്ങളുണ്ടാവും ഋഷഭ് ഷെട്ടി പറഞ്ഞു.
2026 തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് താന്‍ തുടക്കിമിട്ട തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയുടെ സംസ്ഥാനവ്യാപക പ്രചാരണ റാലിയുടെ ഭാഗമായി സെപ്റ്റംബര്‍ 27 ന് തമിഴ്‌നാട്ടിലെ കരൂര്‍ എന്ന സ്ഥലത്ത് വിജയ് സന്ദര്‍ശനം നടത്തി. വെറും 10000 പേര്‍ക്ക് മാത്രം സമ്മേളിക്കാനാവുമായിരുന്ന സ്ഥലത്ത് 30000 പേര്‍ എത്തിയതായാണ് പോലീസ് പറയുന്നത്. തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരണപ്പെട്ടത്. 50 ല്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ കുടുംബങ്ജള്‍ക്ക് 20 ലക്ഷം രൂപയാണ് വിജയ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. 2 ലക്ഷം പരിക്കേറ്റവര്‍ക്കും നല്‍കും.