Saturday, March 14, 2026 Last Updated 27 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.05 AM

ഒമ്പതാം വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യക്ക് ആശംസകള്‍ നേര്‍ന്ന് കുറിപ്പ് പങ്കുവെച്ച് ഋഷഭ് ഷെട്ടി

rishab-shetty
photo-www.instagram.com/rishabshettyofficial/

കാന്താര എന്ന ഹിറ്റ് ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ആരാധകരെ നേടിയെടുത്ത നടനാണ് ഋഷഭ് ഷെട്ടി. ഭാര്യ പ്രഗതിക്ക് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം. ഇരുവരുടെയും 9ാം വിവാഹവാര്‍ഷികമാണ്. ഭാര്യ പ്രഗതിക്കൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനൊപ്പം ഹൃദയസ്പര്‍ശിയായ അടിക്കുറിപ്പും ഋഷഭ് നല്‍കിയിട്ടുണ്ട്.

‘ഇന്ന് മനോഹരമായ, സ്‌നേഹനിര്‍ഭരമായ ദാമ്പത്യത്തിന്റെ ഒമ്പത് വര്‍ഷങ്ങള്‍ തികയുന്നു. തിരിഞ്ഞുനോക്കുമ്പോള്‍, ഒരുമിച്ച് ചെലവഴിച്ച ഓരോ നിമിഷവും മധുരസ്മരണകളുടെ ഒരു നിധിയാണ്. സന്തോഷവും വേദനയും ചിരിയും ആവേശവുമുണ്ട്. എല്ലാം ഭാരപ്പെടുത്തുന്ന ഒരു സന്തുലിതാവസ്ഥയുണ്ട്. എല്ലാറ്റിനുമുപരി, അവസാനിക്കാത്ത ഒരു സ്‌നേഹമുണ്ട്. ആ സ്‌നേഹം ചൊരിഞ്ഞ വെളിച്ചവും അത് കൊണ്ടുവന്ന സമാധാനവും അത് നിറച്ച ആത്മവിശ്വാസവുമാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്. എന്റെ ഭാര്യ, എന്റെ കൂട്ടുകാരി, എന്റെ ജീവിതം സമുദ്രം പോലെ വിശാലമാക്കിയ ഭാഗ്യദേവത, നിങ്ങള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍.

എന്നെ നയിക്കുന്ന ശക്തിക്ക്, ഞാന്‍ ആശ്രയിക്കുന്ന ശക്തിക്ക്, വാര്‍ഷികാശംസകള്‍, എന്റെ സൂപ്പര്‍ പവര്‍. നീ എന്റെ കൈ പിടിക്കുമ്പോള്‍ ജീവിതം കൂടുതല്‍ സുഖകരമാകും.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധിപ്പേരാണ് ദമ്പതികള്‍ക്ക് ആശംസകളറിയിച്ചെത്തുന്നത്.

ഒരു സിനിമയുമായി ബന്ധപ്പെട്ട പരിപാടിയില്‍ വെച്ചാണ് ഋഷഭ് ഷെട്ടിയും പ്രഗതിയും കണ്ടുമുട്ടുന്നത്. കുറച്ചു കാലത്തെ ഡേറ്റിംഗിന് ശേഷം 2017 ഫെബ്രുവരി 9 നായിരുന്നു ഇവരുടെ വിവാഹം. രണ്ട് കുട്ടികളാണ് ഈ ദമ്പതികള്‍ക്കുളളത്.

Ads by Google
Tuesday 10 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW