-->
ന്യൂഡല്‍ഹി: മദ്ധ്യേഷ്യയില്‍ നടക്കുന്ന പോരില്‍ ഗള്‍ഫിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ ശക്തമായ ആക്രമണം. ബെഹ്‌റിന്‍, കുവൈറ്റ്, യുഎഇ, ഇറാഖ് എന്നിവിടങ്ങളിലെ യുഎസ് സൈനികകേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തി. കുവൈറ്റിലും യുഎഇയിലും ഇറാഖിലും നാശനഷ്ടം ഉണ്ടായിട്ടില്ലെങ്കിലൂം ബഹ്‌റിനില്‍ ഒരു ഏഷ്യന്‍ വംശജന്‍ മരണമടഞ്ഞു.
ബഹ്‌റിനിലെ സല്‍മാന്‍ പോര്‍ട്ടിലേക്ക ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഒരാള്‍ മരണമടഞ്ഞത്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ഇറാന്റെ ആക്രമണത്തെ യുഎസ് പ്രതിരോധിക്കുകയും തകര്‍ക്കുകയൂം ചെയ്തിരുന്നു. എന്നാല്‍ അവശിഷ്ടങ്ങള്‍ വീണുണ്ടായ തീപിടുത്തത്തിലാണ് ഇവിടെ ജോലി ചെയ്തിരുന്ന ഒരു ഏഷ്യന്‍ വംശജന്‍ മരണമടഞ്ഞത്. അനേകര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.
യുഎഇ യില്‍ അബുദാബിയില്‍ ആയിരുന്നു ഇറാന്‍ ആക്രമണം നടത്തിയത്. സൈനികകേന്ദ്രങ്ങള്‍ക്ക് പുറമേ ജനവാസമേഖല, വ്യാപാരമേഖല എന്നിവിടങ്ങളെല്ലാം ആക്രമണ പരിധിയില്‍ ഉണ്ടായിരുന്നു. ഖമനേയിയെ കൂടി കൊലപ്പെടുത്തിയ സാഹചര്യത്തില്‍ ഇറാന്‍ വൈകാരികമായിട്ടാണ് പ്രതികരിക്കുന്നത്. ആക്രമണത്തിന് അമേരിക്കയ്ക്കും ഇസ്രായേലിനും ഇടം നല്‍കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയാണ് ആക്രമണഗ.
യുഎഇയില്‍ ദുബായിലെ വിമാനത്താവളത്തിന് നേരെ രണ്ടുതവണ ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍ രണ്ട് ആക്രമണവും തകര്‍ത്തു. ജബല്‍ അലി പോര്‍ട്ടും ലക്ഷ്യമിട്ടിരുന്നെങ്കിലും ഫലപ്രദമായി പ്രതിരോധിച്ചു. ഇസ്രായേലുമായി നയതന്ത്രമുള്ള രണ്ടു രാജ്യങ്ങളാണ് ബഹ്‌റിനും യു.എ.ഇ.യും. ഇതുകൂടി ലക്ഷ്യമിട്ടാണ് ബഹ്‌റിനിലെ മനാമിയും യുഎഇ യിലെ അബുദാബിയും ദുബായ് യും ലക്ഷ്യമിടുന്നത്. മറുവശത്ത് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരേ അതിശക്തമായ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
പുലര്‍ച്ചെ കുവൈറ്റിലും ഇറാഖിലും യുഎസ് കേന്ദ്രങ്ങളില്‍ ആക്രമണം നടന്നെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ആസ്ഥാനം വന്‍തോതിലുള്ള ആക്രമണത്തിലൂടെ നശിപ്പിച്ചതായി അമേരിക്കന്‍ സൈന്യം സ്ഥിരീകരിച്ചു. പാമ്പിന്റെ തലവെട്ടിമാറ്റല്‍ എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ 47 വര്‍ഷത്തിനിടെ 1,000-ത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഐഐആര്‍ ഉത്തരവാദിയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവിച്ചു. ഈ നടപടിയെ 'പാമ്പിന്റെ തല വെട്ടിമാറ്റല്‍' എന്നാണ് വിശേഷിപ്പിച്ചത്, ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണെന്നും ഇതിശന ഒരു ആസ്ഥാനം ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.