Thursday, March 12, 2026 Last Updated 8 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.44 PM

ഇന്ത്യന്‍ വനിതകള്‍ക്ക്‌ കനത്ത തോല്‍വി

uploads/news/2026/03/827975/sp4.jpg

ഹോബാര്‍ട്ട്‌: ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക്‌ വമ്പന്‍ തോല്‍വി. ഓസ്‌ട്രേലിയയോട്‌ 185 റണ്‍സിനാണ്‌ ഇന്ത്യ തോറ്റത്‌. ഈ ജയത്തോടെ ആദ്യ മൂന്ന്‌ മത്സരങ്ങളും വിജയിച്ച ഓസീസ്‌ ഏകദിന പരമ്പര സ്വന്തമാക്കി.
ആദ്യം ബാറ്റ്‌ ചെയ്‌ത ആതിഥേയര്‍ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 409 റണ്‍സാണ്‌ നേടി. മറുപടിയായി ഇന്ത്യ 224 റണ്‍സിന്‌ എല്ലാരും കൂടാരം കയറി. ക്യാപ്‌റ്റന്‍ അലീസ ഹീലിയുടെയും (98 പന്തില്‍ നിന്ന്‌ 158 റണ്‍സ്‌) ബെത്ത്‌ മൂണിയുടെയും (84 പന്തില്‍ നിന്ന്‌ 106 റണ്‍സ്‌) വെടിക്കെട്ട്‌ ബാറ്റിങ്ങാണ്‌ ഓസീസിന്‌ പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്‌. ജോര്‍ജിയ വോള്‍ 62 റണ്‍സെടുത്തു. മറ്റുള്ളവര്‍ക്കൊന്നും കാര്യമായ റോളുണ്ടായില്ല. ഇന്ത്യയ്‌ക്കുവേണ്ടി ശ്രീചരണിയും സ്‌നേഹ റാണയും രണ്ട്‌ വീതവും രേണുക സിങ്ങും കാശ്‌വി ഗൗതവും ദീപ്‌തി ശര്‍മയും ഓരോ വിക്കറ്റ്‌ വീതവും വീഴ്‌ത്തി. ശ്രീചരണി പത്തോവറില്‍ 106 ഉം കാശ്‌വി 83 ഉം ദീപ്‌തി 90 ഉം റണ്‍സാണ്‌ വിട്ടുകൊടുത്തത്‌.മറുപടിയായി റണ്‍മല ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കം മുതല്‍ ഒടുക്കം വരെ പിഴച്ചു. സ്‌മൃതി മന്ദാന പൂജ്യത്തിന്‌ പുറത്തായി. 74 പന്തില്‍ നിന്ന്‌ 44 റണ്‍സെടുത്ത സ്‌നേഹ റാണയാണ്‌ ടോപ്‌ സ്‌കോറര്‍.

Ads by Google
Sunday 01 Mar 2026 11.44 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW