Friday, March 13, 2026 Last Updated 4 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.44 PM

ബൈ ബൈ സിംബാബ്‌വെ: അഞ്ച്‌ വിക്കറ്റിനു പരാജയപ്പെടുത്തി

uploads/news/2026/03/827973/sp2.jpg

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പ്‌ ഒന്നിലെ മത്സരത്തില്‍ സിംബാബ്‌വെയെ അഞ്ച്‌ വിക്കറ്റിന്‌ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ്‌ ചെയ്‌ത സിംബാബ്‌വെ നിശ്‌ചിത 20 ഓവറില്‍ ഏഴ്‌വിക്കറ്റ്‌ നഷ്‌ടത്തില്‍ 153 റണ്‍സ്‌ എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു. ടൂര്‍ണമെന്റില്‍ നിന്ന്‌ നേരത്തെ പുറത്തായ സിംബാബ്‌വെയ്‌ക്ക് ഇത്‌ ഒരു പരിശീലന മത്സരം മാത്രമായിരുന്നു. അതേ സമയം എല്ലാ കളികളും വിജയിച്ചതോടെ ഗ്രൂപ്പില്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി.
സിംബാബ്‌വെയ്‌ക്കായി പതിവുപോലെ ക്യാപ്‌റ്റന്‍ സിക്കന്‍ഡര്‍ റാസ 73 റണ്‍സ്‌ എടുത്ത്‌ തളിങ്ങി. 26 റണ്‍സ്‌ കൂട്ടിച്ചേര്‍ത്ത സ്ലിവ്‌ മഡാന്‍ഡേ മാത്രമാണ്‌ അദ്ദേഹത്തിനു കാര്യമായ പിന്തുണ നല്‍കിയുള്ളു.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം അത്ര ശോഭനമായിരുന്നില്ല. എയ്‌ഡന്‍ മാക്രം (4), ക്വിന്റന്‍ ഡി കോക്‌ (0) എന്നിവരെ തുടക്കത്തിലെ കൂടാരം കയിറ്റിവിട്ട്‌ സിംബാബ്‌വെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്‌ നിരയെ വിറപ്പിച്ചു. എന്നാല്‍ റയാന്‍ റിക്കല്‍ടണ്‍ (31), ഡെവാള്‍ഡ്‌ ബ്രെവിസ്‌ (42), ഡേവിഡ്‌ മില്ലര്‍ (22), ജോര്‍ജ്‌ ലൈന്‍ഡെ (30) എന്നിവരുടെ മികവില്‍ ദക്ഷിണാഫ്രിക്ക അവരുടെ രാജകീയ വിജയം സ്വന്തമാക്കി. സൂപ്പര്‍ എട്ടില്‍ ഇതോടെ ഒരു ജയം പോലും നേടാനാകാതെ സിംബാബ്‌വെ നാട്ടിലേക്കു മടങ്ങും. സിംബാബ്‌വെ ക്യാപ്‌റ്റന്‍ സിക്കന്‍ഡര്‍ റാസയാണ്‌ പ്ലെയര്‍ ഒഫ്‌ ദി മാച്ച്‌.

Ads by Google
Sunday 01 Mar 2026 11.44 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW