Thursday, March 12, 2026 Last Updated 4 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.44 PM

വെസ്‌റ്റ് റീജിയന്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ മാറ്റിവച്ചു

ന്യൂഡല്‍ഹി: ഇറാനെതിരായ ഇസ്രായേല്‍-യുഎസ്‌. ആക്രമണത്തിനു ശേഷം ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വെസ്‌റ്റ് റീജിയന്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ മത്സരങ്ങള്‍ മാറ്റിവച്ചു.
യു.എസും ഇസ്രായേലും ഇറാനെതിരായ ആക്രമണങ്ങള്‍ക്കു മറുപടിയായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഈ ആഴ്‌ച മിഡില്‍ ഈസ്‌റ്റില്‍ നടക്കാനിരുന്ന കോണ്ടിനെന്റല്‍ ക്ലബ്‌ ചാമ്പ്യന്‍ഷിപ്പ്‌ പ്ലേഓഫ്‌ മത്സരങ്ങളാണ്‌ മാറ്റിവച്ചത്‌. വെസ്‌റ്റ് റീജിയനില്‍ ഇന്നലെയും ഇന്നും നടക്കാനിരുന്ന എ.എഫ്‌.സി. ചാമ്പ്യന്‍സ്‌ ലീഗ്‌ എലൈറ്റ്‌ റൗണ്ട്‌ ഓഫ്‌ 16 മത്സരങ്ങള്‍ പുനഃക്രമീകരിക്കുമെന്ന്‌ ഏഷ്യന്‍ ഗവേണിങ്‌ ബോഡി ഞായറാഴ്‌ച ഒരു പ്രസ്‌താവനയില്‍ പറഞ്ഞു. വെസ്‌റ്റ് സോണില്‍ ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും നടക്കാനിരുന്ന എ.എഫ്‌.സി. ചാമ്പ്യന്‍സ്‌ ലീഗ്‌ 2, എ.എഫ.്‌സി. ചലഞ്ച്‌ ലീഗ്‌ ക്വാര്‍ട്ടര്‍ ഫൈനലുകളും മാറ്റിവയ്‌ക്കും. പുതിയ തീയതികള്‍ നിശ്‌ചയിച്ചിട്ടില്ല.
ഏഷ്യന്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ രണ്ട്‌ മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ സൗദി ക്ലബ്ബായ അല്‍-നാസര്‍ ഉള്‍പ്പെടുന്നു.
എ.എഫ്‌.സിയുടെ എല്ലാ കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പുകളിലും ഈസ്‌റ്റ് റീജിയണിലെ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്‌തതുപോലെ തുടരുമെന്ന്‌ സംഘാടകര്‍ പറഞ്ഞു.
മേഖലയിലെ സാഹചര്യം എ.എഫ്‌.സി സൂക്ഷ്‌മമായി നിരീക്ഷിക്കുന്നത്‌ തുടരുകയും എല്ലാ കളിക്കാരുടെയും ടീമുകളുടെയും ഒഫീഷ്യല്‍സിന്റെയും ആരാധകരുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ മുന്‍ഗണന പാലിക്കുകയും ചെയ്യുമെന്ന്‌ എ.എഫ്‌.സി പ്രസ്‌താവനയില്‍ പറഞ്ഞു.
ഇന്നലെ മുതല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന വനിതാ ഏഷ്യന്‍ കപ്പിന്‌ എ.എഫ്‌.സി. ആതിഥേയത്വം വഹിക്കുന്നു. മത്സരിക്കുന്ന 12 ദേശീയ ടീമുകളില്‍ ഇറാനും ഉള്‍പ്പെടുന്നു.

Ads by Google
Sunday 01 Mar 2026 11.44 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW