Friday, March 13, 2026 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.44 PM

ദുബായില്‍ കുടുങ്ങി പി.വി. സിന്ധു

ദുബായ്‌: ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളുടെ ഇന്ത്യന്‍ ബാഡ്‌മിന്റന്‍ താരം പി.വി. സിന്ധു ദുബായില്‍ കുടുങ്ങി. ഇറാന്‍ ആക്രമണത്തിനു പിന്നാലെ യു.എ.ഇയില്‍നിന്നുള്ള വിമാനസര്‍വീസുകളെല്ലാം റദ്ദാക്കിയിരുന്നു. ഇതോടെയാണ്‌ സിന്ധു ദുബായില്‍ കുടുങ്ങിയത്‌. തൊട്ടടുത്ത്‌ സ്‌ഫോടന ശബ്‌ദം കേട്ടതായി സിന്ധു പറഞ്ഞു. ഓള്‍ ഇംഗ്ലണ്ട്‌ ഓപ്പണ്‍ ബാഡ്‌മിന്റനില്‍ പങ്കെടുക്കാനുള്ള യാത്രയ്‌ക്കിടെയാണ്‌ സിന്ധു ദുബായ്‌ വിമാനത്താവളത്തില്‍ കുടുങ്ങിയത്‌.
''വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്‌. വിമാനത്താവളത്തില്‍ ഞങ്ങള്‍ നിന്നിരുന്ന സ്‌ഥലത്തിന്‌ അടുത്താണ്‌ സ്‌ഫോടനങ്ങള്‍ സംഭവിച്ചത്‌. എന്റെ പരിശീലകന്‍ പുകയിലും സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ അവശിഷ്‌ടങ്ങളിലും പെട്ടുപോയി. രക്ഷപ്പെടാനായി അദ്ദേഹം ഓടി. ഞങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സ്‌ഥലത്തേക്കു മാറിയിട്ടുണ്ട്‌. സാഹചര്യം ശാന്തമാകുമെന്നാണു പ്രതീക്ഷിക്കുന്നത്‌'' -സിന്ധു സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.
ബംഗ്ലദേശിന്റെ വെറ്ററന്‍ താരം മുഷ്‌ഫിഖര്‍ റഹീം സൗദി അറേബ്യയിലെ ജിദ്ദയില്‍ കുടുങ്ങി. ഉംറ കഴിഞ്ഞ്‌ മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ്‌ സൗദി അറേബ്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്‌. ദുബായ്‌ വഴി ബംഗ്ലദേശിലേക്കു പോകാനായിരുന്നു മുഷ്‌ഫിഖറിന്റെ തീരുമാനം. എന്നാല്‍ ആക്രമണമുണ്ടായതോടെ താനടക്കം ആയിരക്കണക്കിന്‌ ആളുകള്‍ ജിദ്ദ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണെന്ന്‌ മുഷ്‌ഫിഖര്‍ പ്രതികരിച്ചു.

Ads by Google
Sunday 01 Mar 2026 11.44 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW