Thursday, March 12, 2026 Last Updated 58 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.43 PM

മണിമലയില്‍ ഇന്‍ഫന്റ്‌ ജീസസ്‌ ആശുപത്രി പ്രവര്‍ത്തനം ഇന്നു മുതല്‍

മണിമല: ചെത്തിപ്പുഴ സെന്റ്‌ തോമസ്‌ ആശുപത്രിയുടെ നേതൃത്വത്തില്‍, അത്യാധുനിക സൗകര്യങ്ങളോടെ മണിമലയില്‍ ഇന്‍ഫന്റ്‌ ജീസസ്‌ ആശുപത്രി ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. പ്രദേശവാസികള്‍ക്കു സമഗ്രവും ഉന്നതനിലവാരമുള്ളതുമായ ആരോഗ്യപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ആശുപത്രി സേവനം ആരംഭിക്കുന്നത്‌.
ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്‌ ആന്‍ഡ്‌ നിയോനാറ്റോളജി, ഒബ്‌സ്‌റ്റെട്രിക്‌സ്‌ ആന്‍ഡ്‌ ഗൈനക്കോളജി, ഇ.എന്‍.ടി, ജനറല്‍ ആന്‍ഡ്‌ ലാപ്രോസ്‌കോപിക്‌ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്‌ എന്നീ വിഭാഗങ്ങളിലെ ഒ.പി. സേവനങ്ങള്‍ നിലവില്‍ ലഭിക്കും. കാര്‍ഡിയോളജി, പള്‍മണോളജി, ന്യൂറോളജി, നെഫ്രോളജി, റൂമറ്റോളജി തുടങ്ങി വിവിധ സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗങ്ങളിലെ കണ്‍സള്‍ട്ടേഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്‌. 100 കിടക്കകളുള്ള ആശുപത്രിയില്‍ 24 മണിക്കൂര്‍ അത്യാഹിത വിഭാഗം, ട്രോമാ കെയര്‍, മെഡിക്കല്‍ ഐ.സി.യു, സര്‍ജിക്കല്‍ ഐ.സി.യു, നവജാതശിശു തീവ്രപരിചരണ വിഭാഗം (എന്‍.ഐ.സി.യു), ലേബര്‍ സ്യൂട്ട്‌ എന്നിവ സജ്‌ജീകരിച്ചിരിക്കുന്നു.
ഓട്ടോമേറ്റഡ്‌ ലാബ്‌, ഫാര്‍മസി, ഡിജിറ്റല്‍ എക്‌സ്‌-റേ എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭിക്കും. സി.ടി. സ്‌കാന്‍, അള്‍ട്രാസൗണ്ട്‌ സ്‌കാന്‍, എക്കോ കാര്‍ഡിയോഗ്രാം, ട്രെഡ്‌മില്‍ ടെസ്‌റ്റ്‌ (ടി.എം.ടി), പള്‍മണറി ഫങ്‌ഷന്‍ ടെസ്‌റ്റ്‌ (പി.എഫ്‌.ടി) തുടങ്ങിയ പരിശോധനാ സൗകര്യങ്ങള്‍ ഉടന്‍ ലഭ്യമാക്കും.
ഇന്നലെ നടന്ന ചടങ്ങില്‍ ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ തോമസ്‌ തറയില്‍ രണ്ടു ലാമിനാര്‍ ഫ്‌ളോ ഓപ്പറേഷന്‍ തിയറ്ററുകളുടെ ആശീര്‍വാദ കര്‍മം നിര്‍വഹിച്ചു. ആദ്യ മൂന്നു മാസം ഒ.പി. കണ്‍സള്‍ട്ടേഷന്‍ സൗജന്യമാണെന്ന്‌ ആശുപത്രി മാനേജ്‌മെന്റ്‌ അറിയിച്ചു. ജനങ്ങള്‍ക്ക്‌ ആധുനിക ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ആരോഗ്യകേന്ദ്രമായി ഇന്‍ഫന്റ്‌ ജീസസ്‌ ആശുപത്രിയെ വളര്‍ത്തുകയെന്നതാണു ലക്ഷ്യമെന്ന്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഫാ. ജെയിംസ്‌ പി. കുന്നത്ത്‌ അറിയിച്ചു. ഒ.പി. ബുക്കിങ്ങിനും വിവരങ്ങള്‍ക്കും ഫോണ്‍: 04828 240 240.

Ads by Google
Sunday 01 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW