-->
തിരുവനന്തപുരം: ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്‌ണന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി സംസ്‌ഥാന ഓഫീസായ മാരാര്‍ജി ഭവനില്‍ സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍നിന്ന് അദ്ദേഹം അംഗത്വം സ്വീകരിച്ചു. റോബിന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. തിരുവനന്തപുരം സെന്‍ട്രലും കൊല്ലം ജില്ലയിലെ പ്രധാന സീറ്റുകളില്‍ ഒന്നും റോബിനു വേണ്ടി പരിഗണിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കുന്ന വാര്‍ത്ത നേരത്തെ റോബിന്‍ പങ്കുവച്ചിരുന്നു. റോബിനെ പിന്തുണച്ച് 'ആര്‍.എസ്.എസ് തിരുവനന്തപുരം' എന്ന പേജും രംഗത്തുവന്നിരുന്നു. നേരത്തെ ബിഗ് ബോസ് വിജയ് അഖില്‍ മാരാര്‍ എന്‍.ഡി.എ. സഖ്യകക്ഷിയായ ട്വന്റി 20 യില്‍ ചേര്‍ന്നിരുന്നു. അഖില്‍ മാരാരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും.