-->
കോട്ടയം: മംഗളം 56-ാം വാര്‍ഷികാഘോഷം ഇന്നു കോട്ടയത്തു നടക്കും. 12.30-ന് നാഗമ്പടം സീസര്‍ പാലസ് ഓഡിറ്റോറിയത്തില്‍ പശ്‌ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആന്ദബോസ് ഉദ്‌ഘാടനം ചെയ്യും. മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ് അധ്യക്ഷത വഹിക്കും. സമൂഹത്തിന്റെ വിവിധതലങ്ങളില്‍ സ്‌തുത്യര്‍ഹ സേവനം കാഴ്‌ചവച്ചവര്‍ക്ക് മംഗളം നല്‍കുന്ന പുരസ്‌കാരങ്ങള്‍ സമ്മേളനത്തില്‍ ഗവര്‍ണര്‍ വിതരണം ചെയ്യും.
ഫ്രാന്‍സിസ് ജോര്‍ജ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. എന്നിവര്‍ ആശംസകള്‍ നേരും. മംഗളം മാനേജിങ് എഡിറ്റര്‍ സാജന്‍ വര്‍ഗീസ് ഗവര്‍ണര്‍ക്ക് ഉപഹാരം സമര്‍പ്പിക്കും. മംഗളം കോട്ടയം ബ്യൂറോ ചീഫ് ഷാലു മാത്യു സ്വാഗതവും ഡി.ജി.എം. ഡൊമനിക് സാവിയോ നന്ദിയും പറയും.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചെറുകര സണ്ണി ലൂക്കോസ്, രാമപുരം മാര്‍ ആഗസ്‌തിനോസ് കോളജ് മാനേജര്‍ ഫാ. ബര്‍ക്കുമന്‍സ് കുന്നുംപുറം, മരിയസദനം ഡയറക്‌ടര്‍ സന്തോഷ് ജോസഫ്, മൂല്യവര്‍ധിനി ഏറനാട് കുറീസ് ൈപ്രവറ്റ് ലിമിറ്റഡ് സീനിയര്‍ മാനേജര്‍ ടി.ആര്‍. മോഹനന്‍, പൂവരണി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രഫ. എം.എം. ഏബ്രഹാം മാപ്പിളക്കുന്നേല്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ഷൈന്‍സ് ഹെര്‍ബല്‍സ് മാനേജിങ് ഡയറക്‌ടര്‍ ഷൈന്‍ ജോര്‍ജ്, പോണാഡ് ഹണി ഡയറക്‌ടര്‍ അലക്‌സാണ്ടര്‍ ജോസഫ്, മാധ്യമ രംഗത്ത് അമ്പതു വര്‍ഷം പൂര്‍ത്തികരിച്ച മംഗളം പാലാ ലേഖകന്‍ ജോസ് ചെറിയാന്‍ പാലാ എന്നിവരെ ചടങ്ങില്‍ ആദരിക്കും.