Wednesday, March 11, 2026 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.40 PM

ഇന്ത്യയിലുടനീളം പ്രതിഷേധം; കശ്‌മീരില്‍ ബന്ദ്‌

uploads/news/2026/03/827935/in1.jpg

ന്യൂഡല്‍ഹി: ഇറാന്‍ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയിയുടെ വധത്തിനെതിരേ ഇന്ത്യയിലും വ്യാപക പ്രതിഷേധം. ജമ്മുകശ്‌മീര്‍, ലഡാക്ക്‌, ഡല്‍ഹി, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലാണ്‌ പ്രതിഷേധം അരങ്ങേറിയത്‌. ജമ്മു കശ്‌മീരില്‍ ചില വിഘടനവാദി സംഘടനകള്‍ ഇന്ന്‌ ബന്ദിന്‌ ആഹ്വാനം നല്‍കിയിട്ടുണ്ട്‌.
പി.ഡി.പി ഇതിന്‌ പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധക്കാര്‍ സംയമനം പാലിക്കണമെന്ന്‌ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള പറഞ്ഞു. ലഡാക്കിലെ പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഡല്‍ഹി ജന്തര്‍ മന്ദറിലും സ്‌ത്രീകളും കുട്ടികളുമടക്കം പ്രതിഷേധിച്ചു.
ഖമനേയി കൊല്ലപ്പെട്ടെന്ന വിവരം ഇറാന്‍ സ്‌ഥിരീകരിച്ചതിന്‌ പിന്നാലെയാണ്‌ വിവിധ സംസ്‌ഥാനങ്ങളില്‍ പ്രതിഷേധം തുടങ്ങിയത്‌. ജമ്മുകശ്‌മീരിലെ ശ്രീനഗറില്‍ ലാല്‍ ചൗക്കില്‍ ഷിയ, സുന്നി വിഭാഗക്കാര്‍ സംയുക്‌തമായാണ്‌ പ്രതിഷേധിച്ചത്‌. അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. തുടര്‍ന്ന്‌ ബഡ്‌ഗാം, റമ്പാന്‍, പൂഞ്ച്‌, ബാരാമുള്ള മുതലായ ഇടങ്ങളിലേക്ക്‌ പ്രതിഷേധം വ്യാപിച്ചു. റമ്പാനില്‍ പ്രതിഷേധക്കാര്‍ ട്രംപിന്റെ കോലം കത്തിച്ചു. പ്രതിഷേധം കണക്കിലെടുത്ത്‌ കശ്‌മീര്‍ കനത്ത ജാഗ്രതയിലാണ്‌. പ്രധാന ഇടങ്ങളില്‍ സുരക്ഷാ വിന്യാസം ശക്‌തമാക്കി. പലയിടത്തും ഇന്റര്‍നെറ്റിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സൂചനയുണ്ട്‌. ലഡാക്കില്‍ കാര്‍ഗിലിലടക്കം ഷിയ മുസ്ലീങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഡല്‍ഹിയില്‍ ഷിയ കൗണ്‍സിലിന്റെ നേതൃത്ത്വത്തിലാണ്‌ ജന്തര്‍ മന്തറില്‍ പ്രതിഷേധം നടന്നത്‌. ഷിയ പണ്ഡിതരും സ്‌ത്രീകളും കുട്ടികളും അമേരിക്കയ്‌ക്കും ഇസ്രയേലിനും എതിരെ മുദ്രാവാക്യം മുഴക്കി.

Ads by Google
Sunday 01 Mar 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW