Thursday, March 12, 2026 Last Updated 3 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.35 PM

പിന്നെയും തോല്‍വി

uploads/news/2026/02/827843/sp3.jpg

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ 12-ാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും തോല്‍വി. സ്വന്തം തട്ടകമായ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ കാശിയോട്‌ 2-1 നാണ്‌ അവര്‍ തോറ്റത്‌.
കാശിക്കു വേണ്ടി നൗറിസ്‌ പെട്‌കെവിഷ്യസും ആല്‍ഫ്രഡ്‌ പ്ലാനാസും ഗോളടിച്ചു. വിക്‌ടോര്‍ ബെര്‍തോമിയാണു ബ്ലാസ്‌റ്റേഴ്‌സിനായി ഗോളടിച്ചത്‌. രണ്ടാം പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സമനില ഗോളടിക്കാന്‍ ടീമിനായില്ല. തുടക്കം മുതല്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ്‌ കാഴ്‌ചവച്ചത്‌.
ഒന്നാം പകുതിയുടെ 34-ാം മിനിറ്റില്‍ നൗറിസ്‌ പെട്‌കെവിഷ്യസിലൂടെ ഇന്റര്‍ കാശി ആദ്യ ഗോളടിച്ചു. ആല്‍ഫ്രഡ്‌ നല്‍കിയ പാസിനെ പെട്‌കെവിഷ്യസ്‌ ഗോളിലേക്കു വഴിതിരിച്ചു. താരത്തിന്റെ ഷോട്ട്‌ ക്രോസ്‌ ബാറില്‍ തട്ടി വലയിലേക്ക്‌. ഒന്നാം പകുതിയില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന്‌ ഇന്റര്‍ കാശിയുടെ പ്രതിരോധം മറികടക്കാനായില്ല. രണ്ടാം പകുതിയില്‍ എബിന്‍ ദാസ്‌, മര്‍ലോണ്‍ ട്രൂജിലോ, ബികാഷ്‌ യംനം എന്നിവരെ ബ്ലാസ്‌റ്റേഴ്‌സ് കോച്ച്‌ ഡേവിഡ്‌ കറ്റാല കളത്തിലിറക്കി.
ഈ മാറ്റം ആക്രമണങ്ങള്‍ക്ക്‌ കൂടുതല്‍ കരുത്തായി. പകരക്കാരന്‍ മുഹമ്മദ്‌ അജ്‌സലിന്റെ ഹെഡര്‍ ഇന്റര്‍ കാശി ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടു. 78-ാം മിനിറ്റില്‍ വലതുവശത്തുനിന്നുള്ള നീക്കത്തെ ആല്‍ഫ്രഡ്‌ ഗോളാക്കിയതോടെ ഇന്റര്‍ കാശിയുടെ ലീഡ്‌ രണ്ടായി. രണ്ട്‌ ഗോളിന്‌ പിന്നിലായെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് വിട്ടുകൊടുക്കാന്‍ തയാറായില്ല. 84-ാം മിനിറ്റില്‍ ഇന്‍ഡി എടുത്ത ഫ്രീ കിക്കിനെ ബെര്‍തോമിയു ബ്ലാസേ്‌റ്റഴ്‌സിന്റെ ആദ്യ ഗോളടിച്ചു. സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ കൂടിയാണിത്‌.
ഇഞ്ചുറി ടൈമില്‍ ബെര്‍തോമിയുവിന്റെ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തു പോയി. മൂന്ന്‌ കളികളില്‍നിന്ന്‌ അഞ്ച്‌ പോയിന്റ്‌ നേടിയ ഇന്റര്‍ കാശി ആറാം സ്‌ഥാനത്തും അക്കൗണ്ട്‌ തുറക്കാത്ത ബ്ലാസ്‌റ്റേഴ്‌സ് 12-ാം സ്‌ഥാനത്തുമാണ്‌.
വൈകിട്ട്‌ നടന്ന മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌ 5-1 നു മുഹമ്മദന്‍ എസ്‌.സിയെ തോല്‍പ്പിച്ചു. സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബഗാനായി റോബിഞ്ഞോ ഇരട്ട ഗോളുകളടിച്ചു. ജാമി മക്ലാറന്‍, മന്‍വീര്‍ സിങ്‌, ദിമിത്രി പെട്രാറ്റോവ്‌ എന്നിവര്‍ ഒരു ഗോള്‍ വീതമടിച്ചു. ലാല്‍യാന്‍ാകിമയിലൂടെ 12-ാം മിനിറ്റില്‍ മുന്നിലെത്തിയ ശേഷമാണു മുഹമ്മദന്‍ തോല്‍വി നേരിട്ടത്‌.

Ads by Google
Saturday 28 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW