Friday, March 13, 2026 Last Updated 12 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.35 PM

ശ്രീനിധിക്ക്‌ വിജയത്തുടക്കം

കൊല്‍ക്കത്ത: ഡയമണ്ട്‌ ഹാര്‍ബര്‍ എഫ്‌.സിക്കെതിരേ നടന്ന ഐ ലീഗ്‌ ഫുട്‌ബോള്‍ മത്സരത്തില്‍ ശ്രീനിധി ഡെക്കാന്‍ എഫ്‌.സിക്ക്‌ ഏകപക്ഷീയമായ ഒരു ഗോള്‍ ജയം. ഹാര്‍ബറിന്റെ തട്ടകമായ കല്യാണി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫാബ്രീസ്‌ കാഹ്‌ നിക്‌വായാണു ശ്രീനിധിക്കായി ഗോളടിച്ചത്‌. സീസണിലെ ആദ്യ മത്സരം ജയിച്ച ശ്രീനിധി മൂന്ന്‌ പോയിന്റുമായി ഒന്നാം സ്‌ഥാനത്തെത്തി. കളിയുടെ 66 ശതമാനം സമയത്തും പന്ത്‌ ഡയമണ്ട്‌ ഹാര്‍ബറിന്റെ പക്കലായിരുന്നു. ഐ ലീഗ്‌ 2 ല്‍നിന്നു സ്‌ഥാനക്കയറ്റം നേടിയാണ്‌ ഡയമണ്ട്‌ ഹാര്‍ബറെത്തിയത്‌. മുന്‍ ചാമ്പ്യന്‍ ഗോകുലം കേരള എഫ്‌.സി. ആദ്യ മത്സരത്തില്‍ സമനില നേരിട്ടു.
മിസോറമിലെ ചാന്‍മാരി എഫ്‌.സിയെ അവരുടെ തട്ടകത്തില്‍ നേരിട്ട ഗോകുലം ഗോള്‍രഹിത സമനിലയുമായാണു മടങ്ങിയത്‌.

Ads by Google
Saturday 28 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW