Saturday, March 14, 2026 Last Updated 12 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.35 PM

മെസിയെ വീഴ്‌ത്തി

സാന്‍ യോസ്‌: ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരേ ആരാധകന്റെ ആക്രമണം. മേജര്‍ സോക്കര്‍ ലീഗ്‌ ക്ലബ്‌ ഇന്റര്‍ മയാമിക്കൊപ്പം പ്യൂട്ടോ റിക്കയില്‍ സൗഹൃദ മത്സരം കളിക്കാനെത്തിയതാണു മെസി.
ഇന്‍ഡിപെന്‍ഡിനെ ഡെല്‍ വാലെ ക്ലബിനെതിരേ നടന്ന മത്സരത്തിന്റെ അവസാന മിനിറ്റിലായിരുന്നു സംഭവം. ബായോമാനിലെ യുവാന്‍ റമോണ്‍ ലൂബ്രിയേല്‍ സ്‌റ്റേഡിയത്തില്‍ മത്സരത്തിന്റെ 88-ാം മിനിറ്റില്‍ അര്‍ധ നഗ്നനായ ആരാധകര്‍ കടന്നു കയറി. സെന്റര്‍ സര്‍ക്കിളില്‍നിന്ന മെസിയുടെ അടുത്തേക്കാണ്‌ അയാള്‍ ഓടിയെത്തിയത്‌. താരത്തെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കവേ ഇരുവരും നിലത്തു വീണു. പിന്നാലെയെത്തിയ സുരക്ഷാ ഗാര്‍ഡ്‌ ആരാധകനെ എടുത്തു മാറ്റാന്‍ ശ്രമിച്ചത്‌ മെസിയെ വീണ്ടും വീഴ്‌ത്തി. നേരിയ പരുക്കുകളോടെ നായകന്‍ കളംവിട്ടു. മത്സരത്തില്‍ ഇന്റര്‍ മയാമി 2-1 നു ജയിച്ചു. മെസി പെനാല്‍റ്റിയിലൂടെ ഒരു ഗോളടിച്ചിരുന്നു.

Ads by Google
Saturday 28 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW