-->
തിരുവനന്തപുരം: ഗര്‍ഭാശയഗള കാന്‍സറിനെതിരേ 14 വയസുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും എച്ച്.പി.വി. വാക്‌സിന്‍ നല്‍കുന്നത് ഇന്നലെ ആരംഭിച്ചു. ദേശീയ വാക്‌സിനേഷന്‍ ക്യാമ്പയിനിന്റെ ഭാഗമായാണ് വാക്‌സിന്‍ നല്‍കുന്നത്. തിരുവനന്തപുരം തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ മന്ത്രി വി. ശിവന്‍കുട്ടി വാക്‌സിനേഷനു തുടക്കംകുറിച്ചു. 14 വയസുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും മൂന്നു മാസത്തിനകം ഒറ്റ ഡോസ് വാക്‌സിന്‍ നല്‍കുകയാണു ലക്ഷ്യം. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി എച്ച്.പി.വി. വാക്‌സിന്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ആശാ പ്രവര്‍ത്തകരെയോ സമീപിക്കാം.