Thursday, March 12, 2026 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.34 PM

ലോകനേതാക്കളുമായി ഇന്ത്യ ആശയവിനിമയം നടത്തണം: പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍

മലപ്പുറം: ഗള്‍ഫ്‌ മേഖലയിലെ യുദ്ധഭീതി അവസാനിപ്പിക്കാന്‍ ലോകനേതാക്കളുമായി ഇന്ത്യ ആശയവിനിമയം നടത്തണമെന്നു പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍. അനേകം പ്രവാസി സഹോദരങ്ങള്‍ പരിഭ്രാന്തിയിലാണ്‌. അവരുടെ ആശങ്ക അവസാനിപ്പിക്കാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും ഭരണകൂടം ശ്രദ്ധിക്കണം.
യുദ്ധത്തോളംതന്നെ ഭയപ്പെടുത്തുന്നതാണ്‌ ചിലരില്‍നിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍. സാമൂഹിക മാധ്യമങ്ങളില്‍ പരസ്‌പരം പോര്‍വിളിച്ചും വിദ്വേഷം പ്രചരിപ്പിച്ചും വിഷം വമിപ്പിക്കുകയാണ്‌. അവിടെ ബോംബ്‌ വര്‍ഷിക്കണമെന്ന്‌ ആഗ്രഹിക്കുന്നവരുടെ വേണ്ടപ്പെട്ടവര്‍ പോലും അതിന്റെ കെടുതികള്‍ അനുഭവിക്കുന്നുണ്ടാകും.
യുദ്ധം നഷ്‌ടം വരുത്തുന്നത്‌ എല്ലാവര്‍ക്കുമാണ്‌. അതു ബാധിക്കുന്നത്‌ എല്ലാവരെയുമാണ്‌. മതവും രാഷ്‌ട്രീയവും തിരിച്ചറിയാന്‍ ബോംബിനും മിസൈലിനും സാധിക്കില്ല. യുദ്ധവെറി അവസാനിക്കാനും അവിടെ അധിവസിക്കുന്ന മനുഷ്യര്‍ക്കു സമാധാനം ലഭിക്കാനും എല്ലാവരും പ്രാര്‍ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Ads by Google
Saturday 28 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW