Thursday, March 12, 2026 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.34 PM

സി.പി.എമ്മില്‍നിന്ന്‌ 'ചാടി' ഭര്‍ത്താവ്‌ ബി.ജെ.പിയില്‍; ഭാര്യ മുസ്ലിം ലീഗില്‍

കൊല്ലം: സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത്‌ അംഗവും ആയിരുന്ന എന്‍. ചന്ദ്രബാബു ബി.ജെ.പിയില്‍ ചേര്‍ന്നു. ചന്ദ്രബാബുവിന്റെ ഭാര്യയും സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡന്റുമായ സുജാ ചന്ദ്രബാബു ഏതാനും ദിവസം മുമ്പു മുസ്ലിം ലീഗില്‍ ചേര്‍ന്നിരുന്നു.
ഇവരുടെ പ്രവര്‍ത്തനംമൂലം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു വന്‍ തിരിച്ചടിയുണ്ടായെന്നു സി.പി.എം. ഏരിയ, ജില്ലാ ഘടകങ്ങളില്‍ ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയാണ്‌ ഭാര്യ മുസ്ലിം ലീഗിലും ഭര്‍ത്താവ്‌ ബി.ജെ.പിയിലും ചേര്‍ന്നത്‌. എന്‍.ചന്ദ്രബാബുവും സുജ ചന്ദ്രബാബുവും പഞ്ചായത്ത്‌ അംഗങ്ങളായിരുന്ന കുരുവിക്കോണം, പാറവിള വാര്‍ഡുകളില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥി വിജയിച്ചതാണ്‌ സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്‌.
ഇരുവരും പാര്‍ട്ടിയില്‍നിന്നു നേടാവുന്നതെല്ലാം നേടി മറുകണ്ടം ചാടിയതിനു പിന്നിലെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക്‌ അറിയാമെന്ന്‌ ഏരിയാ സെക്രട്ടറി ഡി.വിശ്വസേനന്‍ പ്രതികരിച്ചു.

Ads by Google
Saturday 28 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW