-->
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പടക്കനിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തിലും പൊട്ടിത്തെറിയിലും 20 മരണം. നിരവധിപേര്‍ക്കു പരുക്കേറ്റു. കാകിനഡ ജില്ലയിലെ വെട്‌ലപാലത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണു സംഭവം.
ഗോദാവരി കനാലിനു സമീപമുള്ള സൂര്യശ്രീ ഫയര്‍വര്‍ക്‌സ് എന്ന സ്‌ഥാപനത്തിലാണ് അപകടമുണ്ടായത്. പടക്കനിര്‍മാണശാലയില്‍ തീപിടത്തമുണ്ടാവുകയും തുടര്‍ന്ന് വന്‍പൊട്ടിത്തെറിയുണ്ടാവുകയുമായിരുന്നു. അപകടത്തില്‍ 20 പേര്‍ മരിച്ചതായി തൊഴില്‍ വകുപ്പ് മന്ത്രി വാംസെട്ടി സുഭാഷ് സ്‌ഥിരീകരിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും സ്‌ത്രീകളാണ്.