-->
കൊച്ചി: 'കേരള സ്‌റ്റോറി-2: ഗോസ് ബിയോണ്ട്' സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് അനുമതി നല്‍കിയത്. നേരത്തെ കേരള സ്‌റ്റോറി -2: ഗോസ് ബിയോണ്ട് സിനിമയുടെ പ്രദര്‍ശനം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 15 ദിവസത്തേക്ക് തടഞ്ഞിരുന്നു. ചിത്രം വെള്ളിയാഴ്‌ച പ്രദര്‍ശനത്തിന് എത്താനിരിക്കുമ്പോഴാണ് ജസ്‌റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. ഇതിനെതിരേ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരിയും എറണാകുളം സ്വദേശി ഫ്രെഡി ഫ്രാന്‍സിസുമാണ് കേരള സ്‌റ്റോറി-2 സിനിമ റദ്ദാക്കുക, ടീസറും ട്രെയിലറും നീക്കംചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹര്‍ജി നല്‍കിയത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണോ സിനിമ നിര്‍മ്മിച്ചതെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസംനിര്‍മ്മാതാക്കളോട് ചോദിച്ചിരുന്നു.