-->
ന്യൂഡല്‍ഹി: യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭകള്‍ ഭിന്നിക്കാന്‍ പാടില്ലെന്നും ഒരുമിപ്പിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും
ഇരുസഭകള്‍ക്കും പ്രധാനമന്ത്രി വാക്കുകൊടുത്തെന്ന് ബി.ജെ.പി. സംസ്‌ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ഭിന്നതകള്‍ പരിഹരിക്കേണ്ടത് കോടതിവഴിയല്ലെന്നും ഇരുകൂട്ടരും ഒരുമിച്ചിരുന്ന് പരിഹരിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി, തന്നെ സന്ദര്‍ശിച്ച ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയോട് വ്യക്‌തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.