-->
കൊളംബോ: ന്യൂസിലന്‍ഡിനെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് 2 മത്സരത്തില്‍ ഇം?ണ്ടിന് നാല് വിക്കറ്റ് ജയം.
ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റിന് 159 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇം?ണ്ട് കളി തീരാന്‍ മൂന്ന് പന്തുകള്‍ ശേഷിക്കേ ജയത്തിലെത്തി. വില്‍ ജാക്‌സും (18 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 32) രെഹാന്‍ അഹമ്മദും (ഏഴ് പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 19) ചേര്‍ന്നാണ് കൈവിട്ടെന്നു തോന്നിയ മത്സരത്തില്‍ ഇം?ണ്ടിനെ ജയിപ്പിച്ചത്.
ന്യൂസിലന്‍ഡ് തോറ്റതോടെ പാകിസ്‌താന് സെമി ഫൈനല്‍ സാധ്യതയായി. മൂന്ന് കളികളും ജയിച്ച് ആറ് പോയിന്റ് നേടിയ ഇം?ണ്ട് ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു. മൂന്ന് കളികളില്‍ മൂന്ന് പോയിന്റുള്ള ന്യൂസിലന്‍ഡ് രണ്ടാം സ്‌ഥാനത്തു തുടര്‍ന്നു. ഇന്നു നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ പാകിസ്‌താന് സെമിയില്‍ കടക്കാം. ന്യൂസിലന്‍ഡും പാകിസ്‌താനും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ന്യൂസിലന്‍ഡിന് നെറ്റ് റണ്‍ റേറ്റ് 1.390 ആണ്. പാകിസ്‌താന്റെ നെറ്റ് റണ്‍ റേറ്റ് -0.461 മാണ്. മികച്ച മാര്‍ജിനിലുള്ള ജയം പാകിസ്‌താനു ഗുണമാകും. രണ്ട് കളികളും തോറ്റ ശ്രീലങ്കയ്‌ക്ക് അക്കൗണ്ട് തുറക്കാനായില്ല.
ഇന്നലെ 160 റണ്ണെടുക്കാനിറങ്ങിയ ഇം?ണ്ടിനു തുടക്കത്തിലേ തിരിച്ചടിയേറ്റു. മാറ്റ് ഹെന്റി എറിഞ്ഞ ആദ്യ ഓവറില്‍ ഫില്‍ സാള്‍ട്ട് (രണ്ട്) വിക്കറ്റ് കീപ്പര്‍ ടിം സീഫര്‍ട്ടിന്റെ കൈയിലെത്തി. ലൂകി ഫെര്‍ഗുസന്‍ എറിഞ്ഞ അടുത്ത ഓവറില്‍ ജോസ് ബട്ട്‌ലറും (0) ടിം സീഫര്‍ട്ടിനു ക്യാച്ച് നല്‍കി. നായകന്‍ ഹാരി ബ്രൂക് (24 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 26), ജേക്കബ് ബെതാല്‍ (16 പന്തില്‍ 21), ടോം ബാന്റണ്‍ (24 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 33), സാം കുറാന്‍ (22 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 24) എന്നിവരുടെ കൂട്ടായ പ്രയത്നം ഇം?ണ്ടിനെ ജയത്തിലെത്തിച്ചു. ന്യൂസിലന്‍ഡിനായി റാചിന്‍ രവീന്ദ്ര മൂന്ന് വിക്കറ്റെടുത്തു. മാറ്റ് ഹെന്റി, ഫെര്‍ഗുസന്‍, ?െന്‍ ഫിലിപ്‌സ് എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. സ്‌പിന്നര്‍മാരെ ഉപയോഗിച്ചാണ് ഇം?ണ്ട് ന്യൂസിലാന്‍ഡിന്റെ ബാറ്റിങ് നിരയെ നേരിട്ടത്. ആകെ 20 ഓവറില്‍ 16 ഓവറുകളും സ്‌പിന്നര്‍മാരാണ് എറിഞ്ഞത്. അതോടെ ഒരു നേട്ടവും ഇം?ണ്ട് സ്വന്തമാക്കി. ഒരു ട്വന്റി20 ഇന്നിങ്‌സില്‍ സ്‌പിന്നര്‍മാര്‍ ഏറ്റവുമധികം ഓവറുകള്‍ പൂര്‍ത്തിയാക്കിയതിന്റെ റെക്കോഡാണ് ഇം?ണ്ട് സ്വന്തമാക്കിയത്.
ഇന്നിങ്‌സിലെ 80 ശതമാനം പന്തുകളും സ്‌പിന്നര്‍മാരാണ് എറിഞ്ഞത്. ഈ ലോകകപ്പില്‍ ശ്രീലങ്ക സ്‌ഥാപിച്ച 15.3 ഓവറിന്റെ റെക്കോഡാണ് ഇം?ണ്ട് തിരുത്തിയത്. ജോഫ്ര ആര്‍ച്ചറും സാം കുറാനുമാണ് ഇം?ണ്ടിന്റെ പേസര്‍മാരായിരുന്നത്. ഓഫ് സ്‌പിന്നര്‍ വില്‍ ജാക്‌സ്, ലെഗ് സ്‌പിന്നര്‍ ആദില്‍ റഷീദ്, ഇടംകൈയന്‍ സ്‌പിന്നര്‍ ലിയാം ഡോവ്‌സണ്‍, ലെഗ് സ്‌പിന്നര്‍ രെഹാന്‍ അഹമ്മദ്, ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്‌പിന്നര്‍ ജേകബ് ബേഥലും പന്തെറിഞ്ഞു. ആര്‍ച്ചറും കുറാനും ചേര്‍ന്നാണ് നാല് ഓവറുകള്‍ എറിഞ്ഞത്. ഒന്നാം വിക്കറ്റില്‍ ടിം സീഫെര്‍ട്ടും (25 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 35) ഫിന്‍ അലനും (19 പന്തില്‍ മൂന്ന് സിക്‌സറടക്കം 29) മികച്ച തുടക്കം സമ്മാനിച്ചു. ഇരുവരെയും തുടരെ നഷ്‌ടപ്പെട്ടതു ന്യൂസിലന്‍ഡിനു തിരിച്ചടിയായി. 28 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 39 റണ്ണെടുത്ത ?െന്‍ ഫിലിപ്‌സാണ് ടോപ്പ് സ്‌കോറര്‍. ഇം?ണ്ടിനായി വില്‍ ജാക്‌സ്, ആദില്‍ റഷീദ്, രെഹാന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലിയാം ഡോവ്‌സണ്‍ ഒരു വിക്കറ്റുമെടുത്തു. ജാക്‌സാണു മത്സരത്തിലെ താരം.