Thursday, March 12, 2026 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 10.59 AM

ബ്ലാസ്‌റ്റേഴ്‌സ് കാശിക്കെതിരേ

uploads/news/2026/02/827700/6.jpg

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്റര്‍ കാശിയെ നേരിടും. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ അഞ്ച്‌ മുതലാണു മത്സരം. ആദ്യ രണ്ട്‌ കളികളും തോറ്റ ബ്ലാസ്‌റ്റേഴ്‌സിന്‌ അക്കൗണ്ട്‌ തുറക്കാനായില്ല.
ചെന്നൈയിന്‍ എഫ്‌.സി, മുഹമ്മദന്‍ സ്‌പോര്‍ടിങ്‌, സ്‌പോര്‍ടിങ്‌ ഡല്‍ഹി എന്നിവര്‍ക്കും അക്കൗണ്ട്‌ തുറക്കാനായില്ല. കളിച്ച രണ്ടുകളികളും സമനില നേടിയ ഇന്റര്‍ കാശി രണ്ട്‌ പോയിന്റുമായി എട്ടാം സ്‌ഥാനത്തുണ്ട്‌. ഡേവിഡ്‌ കറ്റാലയുടെ ശിഷ്യന്‍മാര്‍ക്ക്‌ ഇതുവരെ ഗോളടിക്കാനായുമില്ല. ഇന്റര്‍ കാശിക്ക്‌ ഒരു ഗോളടിക്കാനായി. പ്രതിരോധത്തിലും കാശിക്കാര്‍ മുന്നിലാണ്‌. അവര്‍ ഒരു ഗോള്‍ മാത്രമാണു വഴങ്ങിയത്‌.
ഇന്റര്‍ കാശി മികച്ച ടീമാണെന്നു കറ്റാല പറഞ്ഞു. ഗോവയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ അവര്‍ കടുത്ത പ്രതിരോധം പുറത്തെടുത്തെന്നു ബ്ലാസ്‌റ്റേഴ്‌സ് കോച്ച്‌ ചൂണ്ടിക്കാട്ടി. മുംബൈ സിറ്റിക്കെതിരേ 1-0 ത്തിനു തോറ്റെങ്കിലും ശിഷ്യന്‍മാര്‍ പുരോഗമിക്കുന്നുണ്ടെന്നു കറ്റാല പറഞ്ഞു.
കലൂര്‍ സ്‌റ്റേഡിയത്തിന്റെ വാടകത്തുക 4.2 ലക്ഷം രൂപയില്‍നിന്നു മൂന്ന്‌ ലക്ഷമായി കുറയ്‌ക്കാന്‍ ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ്‌ അതോറിറ്റി തീരുമാനിച്ചതോടെയാണു മത്സരം നടക്കുമെന്ന്‌ ഉറപ്പായത്‌. ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ മത്സരത്തിനും മൂന്ന്‌ ലക്ഷം രൂപ വീതം വാടക ഈടാക്കാനാണ്‌ ജി.സി.ഡി.എ. യോഗം തീരുമാനിച്ചത്‌.

Ads by Google
Saturday 28 Feb 2026 10.59 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW