Friday, March 13, 2026 Last Updated 12 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 10.58 AM

വീണ്ടും റയാലും സിറ്റിയും മുഖാമുഖം

പാരീസ്‌: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സര ക്രമമായി. മാര്‍ച്ച്‌ 11 നാണ്‌ ഒന്നാം പാദ മത്സരങ്ങള്‍.
നിലവിലെ ചാമ്പ്യന്‍ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌ന്‍ ചെല്‍സിയെയും അട്ടിമറി വീരന്‍മാരായ നോര്‍വേയിലെ ബോഡോ/?ിന്റ്‌ സ്‌പോര്‍ട്ടിങിനെയും നേരിടും. ലവര്‍കൂസന്‌ ആഴ്‌സണലാണ്‌ എതിരാളികള്‍. ഗളേസത്‌റെയെ ലിവര്‍പൂളും നേരിടും. മുന്‍ ചാമ്പ്യന്‍ ബാഴ്‌സലോണയ്‌ക്ക് ഇം?ീഷ്‌ പ്രീമിയര്‍ ലീഗിലെ ന്യൂകാസില്‍ യുണൈറ്റഡാണ്‌ എതിരാളികള്‍. മുന്‍ ചാമ്പ്യന്‍മാരായ റയാല്‍ മാഡ്രിഡും മാഞ്ചസ്‌റ്റര്‍ സിറ്റിയും തമ്മിലും പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
അത്‌ലറ്റിക്കോ മാഡ്രിഡ്‌ ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനെ നേരിടുമ്പോള്‍ അറ്റ്‌ലാന്റ്‌ ബയേണ്‍ മ്യൂണിക്കിനെ നേരിടും. 18 നാണു രണ്ടാം പാദ മത്സരങ്ങള്‍. റയാല്‍ സ്വന്തം തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവിലാണ്‌ ഒന്നാംപാദം കളിക്കുക.
കഴിഞ്ഞ സീസണില്‍ സിറ്റി എട്ടാം സ്‌ഥാനത്തും റയാല്‍ ഒന്‍പതാം സ്‌ഥാനത്തുമാണ്‌ ഫിനിഷ്‌ ചെയതത്‌. റയാല്‍ ഇതുവരെ 15 തവണ ചാമ്പ്യന്‍സ്‌ ലീഗ്‌ ജേതാക്കളായി. സിറ്റി 2023 ലെ ജേതാക്കളാണ്‌. സിറ്റി നേരിട്ടു യോഗ്യത നേടിയപ്പോള്‍ റയാല്‍ പ്ലേ ഓഫില്‍ ബെനഫികയെ മറികടന്നാണു പ്രീ ക്വാര്‍ട്ടറിലെത്തിയത്‌.

Ads by Google
Saturday 28 Feb 2026 10.58 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW