Friday, March 13, 2026 Last Updated 11 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 10.58 AM

ഐ.പി.എല്‍. സീസണ്‍ മാര്‍ച്ച്‌ 28 മുതല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റിന്റെ പുതിയ സീസണ്‍ തുടങ്ങാന്‍ രണ്ട്‌ ദിവസം വൈകും. ഐ.പി.എല്‍. മാര്‍ച്ച്‌ 28 ന്‌ ആരംഭിക്കുമെന്നാണ്‌ ബി.സി.സി.ഐ. അറിയിച്ചത്‌.
മാര്‍ച്ച്‌ 26-നായിരുന്നു ഉദ്‌ഘാടന മത്സരം നിശ്‌ചയിച്ചിരുന്നത്‌. ഫൈനല്‍ നിശ്‌ചയിച്ച പ്രകാരം മേയ്‌ 31ന്‌ നടക്കും. അസം, പശ്‌ചിമ ബംഗാള്‍, തമിഴ്‌നാട്‌ എന്നീ സംസ്‌ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പുകളാണു തീയതി മാറ്റത്തിനു കാരണം.
കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഇവിടങ്ങളിലെ തീയതി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണു ബോര്‍ഡ്‌.
കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്‌ഥാന്‍ റോയല്‍സ്‌ എന്നീ ടീമുകളുടെ ഹോം ഗ്രൗണ്ട്‌ മത്സരങ്ങള്‍ തെരഞ്ഞെടുപ്പ്‌ തീയതികളുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന സാഹചര്യത്തിലാണിത്‌. ഗുവാഹാത്തിയാണ്‌ രാജസ്‌ഥാന്‍ റോയല്‍സിന്റെ രണ്ടാം ഹോം ഗ്രൗണ്ട്‌.
രണ്ടാം സീസണ്‍ (2009) പൂര്‍ണമായും ദക്ഷിണാഫ്രിക്കയിലാണ്‌ നടന്നത്‌. 2014 പതിപ്പിന്റെ ഒന്നാംഘട്ടം യു.എ.ഇയിലും ബാക്കി ഇന്ത്യയിലും തുടര്‍ന്നു നടത്തി. 2019 ലും 2024 ലും ഐ.പി.എല്‍. രണ്ടു ഘട്ടമായി.

Ads by Google
Saturday 28 Feb 2026 10.58 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW