Friday, March 13, 2026 Last Updated 14 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 08.58 AM

ബാലിയില്‍ പ്രളയക്കെടുതി: തെരുവില്‍ ഭീതി സൃഷ്ടിച്ച് ഒഴുകിയെത്തി മലമ്പാമ്പുകള്‍, വീഡിയോ പുറത്ത്

viral, video, flood, python, bali

ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ഇന്തോനേഷ്യയിലെ ബാലി. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ മഴയെത്തുടര്‍ന്ന് ബാലി പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുകയാണ്. മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ റോഡുകളും വില്ലകളുമടക്കം വെള്ളത്തിനടിയിലായിരിക്കുകയാണ്. എന്നാല്‍ വെള്ളപ്പൊക്കം മാത്രമല്ല, വെള്ളത്തിലൂടെ ഒഴുകി നീങ്ങുന്ന കുറ്റന്‍ മലമ്പാമ്പുകളും ആളുകള്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ്.

അഞ്ച് മീറ്ററോളം നീളമുള്ള 'റെറ്റിക്കുലേറ്റഡ് പൈത്തണുകള്‍' തെരുവുകളിലൂടെയും വില്ലകളുടെ മുറ്റത്തിലൂടെയും നീന്തിപ്പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ഭീതി സൃഷ്ടിക്കുകയാണ്. മാളങ്ങളില്‍ വെള്ളം കയറിയതാണ് ഇവ പുറത്തേക്കിറങ്ങാന്‍ കാരണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം കുറ്റ, ലെഗിയാന്‍, സനൂര്‍ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. താമസസ്ഥലങ്ങളിലെ ബാല്‍ക്കണിയില്‍ നിന്നുപോലും പാമ്പുകള്‍ നീന്തിപ്പോകുന്നത് കാണാമെന്നത് വിനോദസഞ്ചാരികളെ ആശങ്കയിലാഴ്ത്തുന്നു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പല ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ റബ്ബര്‍ ബോട്ടുകള്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും, പാമ്പുകളുടെ സാന്നിധ്യം രക്ഷാപ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ഇറങ്ങരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭാഗ്യവശാല്‍, ഇതുവരെ പാമ്പ് കടിയേറ്റ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Ads by Google
Saturday 28 Feb 2026 08.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW