Wednesday, March 11, 2026 Last Updated 6 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 10.23 AM

പ്രിയപ്പെട്ട രശ്മിക മന്ദാനയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും അഭിനന്ദനങ്ങള്‍, ഇത് മനോഹരമായ തുടക്കമാകട്ടെ; ആശംസകളുമായി കല്യാണി പ്രിയദര്‍ശ​‍ന്‍

kalyani-priyadarshan

ഇന്നലെയായിരുന്നു തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം ഉറ്റുനോക്കിയ വിജയ് ദേവരകൊണ്ട- രശ്മിക വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. നടി കല്യാണി പ്രിയദര്‍ശനും വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ഇരുവര്‍ക്കും ആശംസകളുമായെത്തിയിരിക്കുകയാണ് താരം.

രണ്ട് അഭിനേതാക്കളുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാനായത് ഒരു ബഹുമതിയാണെന്ന് കല്യാണി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചു. രശ്മികയുടെയും വിജയ് യുടെയും വിവാഹഫോട്ടോ പങ്കുവെച്ച് മനോഹരമായൊരു കുറിപ്പും താരം സ്‌റ്റോയില്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഇന്ന് ഏറ്റവും ദയയുളള പെണ്‍കുട്ടി തന്റെ ഉറ്റ സുഹൃത്തിനെ ഏറ്റവും ആശ്വാസകരമായ സാഹചര്യത്തില്‍ വിവാഹം കഴിക്കുന്നത് ഞാന്‍ കണ്ടു. അവള്‍ അവന്റെ അടുത്തേക്ക് നടന്നുവരുമ്പോള്‍, അവന്‍ പുറം തിരിഞ്ഞു കാത്തിരിക്കുമ്പോള്‍, അവള്‍ എടുക്കുന്ന ഓരോ ചുവടുകളുടെയും ഭാരം നിങ്ങള്‍ക്ക് അനുഭവപ്പെടും. ആ മന്ദഗതിയിലുളള സ്ഥിരമായ ശ്വാസങ്ങളും നിറഞ്ഞ കണ്ണുകളും എല്ലാം പറഞ്ഞു.

kalyani-priyadarshan

പരിശ്രമം, ബഹുമാനം, ആഴത്തിലുളള സൗഹൃദം എന്നിവയാല്‍ കെട്ടിപ്പടുത്ത ഒരു പ്രണയത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയുന്നത് എത്ര വലിയ പദവിയാണ്. എന്റെ പ്രിയപ്പെട്ട രശ്മിക മന്ദാനയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും അഭിനന്ദനങ്ങള്‍. ഇത് മനോഹരമായ തുടക്കമാകട്ടെ ’കല്യാണി പ്രിയദര്‍ശന്‍ കുറിച്ചു.

ഉദയ്പൂരിന് പുറത്ത് 50 കിലോമീറ്റര്‍ അകലെയുളള ഐടിസി മെമെന്റോസ് എന്ന ആഢംബര ഹോട്ടലില്‍ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിജയ് ദേവരകൊണ്ട രശ്മികയുടെ കഴുത്തില്‍ താലികെട്ടിയത്. കുതിരപ്പുറത്തേറിയാണ് വിജയ് വിവാഹമണ്ഡപത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

രണ്ട് വ്യത്യസ്ത ആചാരങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ചുളള തെലുങ്ക് രീതിയിലുളള വിവാഹം രാവിലെ 10 മണിയോടെ നടന്നു. രശ്മിക മന്ദാനയുടെ വേരുകള്‍ കര്‍ണാടകയിലെ കൂര്‍ഗിലായതിനാല്‍ വൈകുന്നേരത്തോടുകൂടി അവരുടെ പാരമ്പര്യമനുസരിച്ചുളള കൊടവ ചടങ്ങിലും വിവാഹച്ചടങ്ങുകള്‍ നടത്തി. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW