-->
എല്ലെ അവാര്‍ഡ്‌സില്‍ കറുപ്പ് അണിഞ്ഞെത്തി കല്യാണി പ്രിയദര്‍ശന്‍. എല്ലെ ലിസ്റ്റ് അവാര്‍ഡ് എന്ന ഫാഷന്‍ , സിനിമ, മേഖലകള്‍ക്കുളള അവാര്‍ഡ് ഷോയിലാണ് കറുപ്പ് ഗൗണില്‍ അതിസുന്ദരിയായി കല്യാണി എത്തിയത്. റൈസിങ് സ്റ്റാര്‍ അവാര്‍ഡ് സ്വീകരിക്കാനായാണ് കല്യാണി എത്തിയത്.
ബ്ലാക്ക് സ്ലീവ്‌ലെസ് ഡ്രസാണ് എല്ലെ അവാര്‍ഡ്‌സില്‍ കല്യാണി ധരിച്ചിരിക്കുന്നത്. മിനിമല്‍ വര്‍ക്കില്‍ എംബലിഷ്ഡ് സ്ട്രാപ്പോടെ സൈഡ് സ്ലിറ്റുളള ലോങ് ഡ്രസാണ് കല്യാണി അണിഞ്ഞിരുന്നത്. മിനിമല്‍ മേക്കപ്പില്‍ സുന്ദരിയായിരുന്നു താരം. ലോകയുടെ വിജയത്തിന് പിന്നാലെ കല്യാണിയുടെ താരമൂല്യം വര്‍ധിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് എല്ലെ അവാര്‍ഡ്‌സില്‍ കല്യാണി എത്തിയത്.
#KalyaniPriyadarshan Latest 😍📸 #ChathaPacha #Mohanlal #Mammootty pic.twitter.com/3PD2WuJYbG— Cinema Star 🌟 (@CinemaStar_) January 21, 2026
അതേസമയം രണ്‍വീര്‍ സിങ്ങിനൊപ്പം കല്യാണി ബോളിവുഡ് പ്രവേശനത്തിന് ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ജെയ് മീത്ത ഒരുക്കുന്ന പ്രളയ എന്ന ചിത്രത്തിലൂടെയായിരിക്കും കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം.