Saturday, March 14, 2026 Last Updated 17 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 04.38 PM

"ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ജെനുവിൻ ആയിട്ടുള്ള ആളാണ് മമിത; മമിതയെപ്പോലെ ആത്മവിശ്വാസത്തോടെ അഭിനയിക്കാന്‍ കൊതിച്ചിട്ടുണ്ട്..." കല്യാണി പ്രിയദർശൻ

തെന്നിന്ത്യയുടെ പ്രിയ താരങ്ങൾ കല്യാണി പ്രിയദർശനും മമിതയും ഒരുമിച്ചെത്തിയ വേദിയിൽ വച്ച് ഇപ്പോഴിതാ കല്യാണി മമിതയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.
Kalyani priyadarshan, Mamitha Baiju
Kalyani Priyadarshan about Mamitha Baiju (Image Source: Instagram)

മലയാളത്തിലെ യുവതാരങ്ങളിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് മമിത ബൈജു. പ്രേമലു എന്ന ബ്ലോക്ക്‌ബസ്റ്റർ സിനിമയ്ക്ക് ശേഷം തന്റെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് പ്രോസസ് ചെയ്യാനുള്ള സമയം പോലും മമിത ബൈജുവിന് കിട്ടിയിട്ടില്ല.
നേരെ തമിഴ് സിനിമ ലോകം അങ്ങ് ഏറ്റെടുത്ത മമിതയ്ക്ക് ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ കിട്ടി. ഒരിക്കലും നടക്കില്ല എന്ന് കരുതിയ വിജയ് സിനിമ, അതിന് പിന്നാലെ ധനുഷ്, സൂര്യ, നിവിന്‍ പോളി എന്നിങ്ങനെ ബിഗ് സ്റ്റാര്‍ സിനിമകളും താരത്തിന് ലഭിച്ചു.
ഇക്കഴിഞ്ഞ ദിവസം ഡ്യൂഡ് എന്ന ചിത്രത്തിലെ കുറല്‍ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചിലൂടെ ജെഎഫ്ഡബ്ല്യുവിന്റെ മികച്ച നടിക്കുള്ള അവാർഡും മമിതയെ തേടിയെത്തി. അവാർഡ് സമ്മാനിക്കാൻ എത്തിയത് മലയാളത്തിന്റെ യുവതാരം കല്യാണി പ്രിയദർശനാണ്.
ഇപ്പോഴിതാ ആ വേദിയിൽ വച്ച് കല്യാണി മമിതയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മമിതയെ അഭിനന്ദിച്ച കല്യാണി, തനിക്കും ആ ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്.
"എനിക്കും ആ ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു... മമിത നൃത്തം ചെയ്യുമ്പോൾ എനിക്ക് കണ്ണെടുക്കാൻ കഴിയാറില്ല. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ജെനുവിനായ ഒരാളാണ് മമിത.
"മമിതക്ക് മികച്ച നടിക്കുള്ള അവാർഡ്
ലഭിച്ചതിലും അത് നൽകാനായാതിലും
എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു.
അവാർഡ് നൽകാൻ വേണ്ടി
എന്നെ
വിളിച്ചപ്പോൾ സന്തോഷം കൊണ്ട്
ഞാനിരുന്നിടത്ത് നിന്നും എഴുന്നേറ്റ്
ചാടുകയായിരുന്നു. തമിഴിൽ മമിത മികച്ച
പ്രകടനം കാഴ്ച്ച വെക്കുന്നത്
കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.
അടുത്ത പടത്തിനായി എല്ലാവരെയും
പോലെ ഞാനും കാത്തിരിക്കുകയാണ്.
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും
സ്വീറ്റായിട്ടുള്ള ജെനുവിനായിട്ടുള്ള
ആളാണ് മമിത.
മമിത നൃത്തം ചെയ്യുമ്പോൾ ഞാൻ കണ്ണെടുക്കാതെ നോക്കിനിൽക്കാറുണ്ട്. ഡ്യൂഡിലെ ഗാനരംഗം
പലതവണ കണ്ടിട്ടുണ്ട്.
അഭിനയിക്കുമ്പോൾ മമിതക്കുള്ള പോലെ
ആത്മവിശ്വാസം എനിക്കും
കിട്ടിയിരുന്നെങ്കിൽ എന്ന് ഒരുപാട്
ആഗ്രഹിച്ചിട്ടുണ്ട്..."കല്ല്യാണി പറഞ്ഞു. കല്യാണിയുടെ വാക്കുകളെ നിറഞ്ഞ ചിരിയോടെ ഏറ്റെടുത്ത മമിത, "ഈ വാക്കുകൾ എനിക്ക് വളരെ അർത്ഥവത്താണ്..."എന്നും മറുപടി പറഞ്ഞു. നിറഞ്ഞ കൈയടിയോടെയാണ് മമിതയുടേയും കല്യാണിയുടെയും വാക്കുകൾ സദസ്സ് ഏറ്റെടുത്തത്.

2017 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം
ഹലോയിലൂടെ സിനിമയിൽ അരങ്ങേറ്റം
കുറിച്ച അഭിനേത്രിയാണ് കല്ല്യാണി.
പിന്നീട് മലയാള ചിത്രങ്ങളിലൂടെ താരം
ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോകഃ ചാപ്റ്റർ വൺ ചന്ദ്ര'യിലൂടെ താരം രാജ്യത്തുടനീളം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷം രൺവീർ സിങ് നായകനാകുന്ന
സോമ്പി ത്രില്ലർ ചിത്രം പ്രളയിലേക്ക് കല്ല്യാണിയെ കാസ്റ്റ് ചെയ്തത് വലിയ
വാർത്തയായി. ലോകഃയുടെ രണ്ടാം
ഭാഗത്തിലും കല്ല്യാണിയുടെ കഥാപാത്രം
നീലിയുണ്ടാകുമെന്ന് താരം കഴിഞ്ഞ
ദിവസം സ്ഥിരീകരിച്ചു.

അതേസമയം വിജയ് ചിത്രം ജന നായകനാണ് മമിതയുടേതായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. വിജയ്‌യുടെ അനിയത്തിയുടെ വേഷത്തിലാണ് മമിത ജന നായകനില്‍ എത്തുന്നതെന്നാണ് വിവരം.
അതോടൊപ്പം സൂര്യയുടെ വരാനിരിക്കുന്ന ചിത്രം സൂര്യ 46 ലും മമിതയാണ് നായികയായെത്തുന്നത്. അതുകൂടാതെ ധനുഷിനൊപ്പവും ശിവകാർത്തികേയൻ
തുടങ്ങിയവർക്കൊപ്പവും മമിതയുടെ ചിത്രങ്ങൾ വരാനുണ്ട്. മലയാളത്തിൽ ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ നിവിൻ പോളി നായകനാകുന്ന ബത്ലഹേം കുടുംബ യൂണിറ്റും താരത്തിന്റെ
വരാനിരിക്കുന്ന ചിത്രമാണ്.
പ്രേമലു ആണ് മമിതയ്ക്ക് ഒരു കരിയർ ബ്രേക്ക് നല്‍കിയ ചിത്രം. ചിത്രത്തിലെ റീനു എന്ന കഥാപാത്രം തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW