-->
ടൂറിന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്ലേ ഓഫില്‍നിന്നു മുന്‍ ചാമ്പ്യന്‍ ഇറ്റലിയിലെ വമ്പന്‍ യുവന്റസ് പുറത്ത്‌്്. തുര്‍ക്കി ക്ലബ് ഗളേസത്‌റെയാണ് യുവെയെ മറികടന്ന് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്.
സ്വന്തം തട്ടകമായ അലിയന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യുവെ 3-2 നു ജയിച്ചെങ്കിലും 5-7 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ പിന്നിലായി. ഒന്നാംപാദ മത്സരത്തില്‍ ഗളേസത്‌റെ 5-2 നു ജയിച്ചിരുന്നു. യുവന്റസിന് സ്വന്തം തട്ടകത്തില്‍ നാല് ഗോള്‍ വ്യത്യാസത്തിലെങ്കിലും ജയിക്കേണ്ടത് അനിവാര്യമായിരുന്നു. ഒറ്റ ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചതാണു പുറത്തേക്കുള്ള വഴിയൊരുക്കിയത്.
യുവെ കോച്ച് ലൂസിയാനോ സ്‌പെലേറ്റി 4-3-3 എന്ന പരമ്പരാഗത ഫോര്‍മേഷനിലാണ് ടീമിനെ വിന്യസിച്ചത്. ഗളേസത്‌റെ കോച്ച് ഒകാന്‍ ബുറുക് വിക്‌ടോര്‍ ഒസിമെനെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനാണു താല്‍പര്യപ്പെട്ടത്. മത്സരത്തിന്റെ 37-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാനുവല്‍ ലോകാടെല്ലി യുവെയെ മുമ്പിലെത്തിച്ചു. 25, 48 മിനിറ്റുകളില്‍ മഞ്ഞക്കാര്‍ഡ് കണ്ട ലോയ്‌ഡ് കെല്ലി ചുവപ്പ് കാര്‍ഡുമായി കളത്തിന് പുറത്തായതോടെ യുവന്റസ് പത്ത് പേരായി ചുരുങ്ങി.
ഒരാള്‍ കുറഞ്ഞതിനനുസരിച്ച് തന്ത്രങ്ങള്‍ മെനഞ്ഞ യുവെ എതിരാളികള്‍ക്ക് ഗോളടിക്കാന്‍ അവസരം നല്‍കിയില്ല. 70-ാം മിനിട്ടില്‍ കലൂലുവിന്റെ അസിസ്‌റ്റില്‍ ഫെഡ്രിക്കോ ഗാട്ടി ലീഡ് ഇരട്ടിയാക്കി. 82-ാം മിനിട്ടില്‍ വെസ്‌റ്റണ്‍ മെക്കെന്നിയും ഗോളടിച്ചു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ യുവെ 3-0 ത്തിനു മുന്നില്‍. അഗ്രഗേറ്റ് സ്‌കോര്‍ 5-5 എന്നു ഇരുവരും തുടര്‍ന്നതോടെ മത്സരം അിധക സമയത്തേക്ക്. അിധക സമയത്തിന്റെ ഒന്നാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കവെ വിക്‌ടോര്‍ ഒസിമെന്‍ ഗോളടിച്ചു. 119-ാം മിനിട്ടില്‍ ആല്‍പര്‍ യില്‍മാസും വലകുലുക്കിയതോടെ തുര്‍ക്കിക്കാര്‍ 7-5 നു മുന്നിലായി. 2014 നു ശേഷം ആദ്യമായാണ് ഗളേസത്‌റെ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ കളിക്കുന്നത്.
മൊണാക്കോയെ മറികടന്ന് നിലവിലെ ചാമ്പ്യന്‍ പാരീസ് സെയിന്റ് ജെര്‍മെയ്‌നും നോക്കൗട്ടിലെത്തി. സ്വന്തം തട്ടകമായ പാര്‍ക് ഡി പ്രിന്‍സസ് സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദം 2-2 നു സമനിലയായെങ്കിലും 5-4 ന്റെ അഗ്രഗേറ്റ് പി.എസ്.ജിക്കു തുണയായി. പി.എസ്.ജിക്കായി മാര്‍ക്വിനോസ്, ക്വാറാറ്റ്‌സ്കിയ എന്നിവരും മൊണാക്കോയ്‌ക്കായി അക്ലിചെ, ടെസ എന്നിവരും ഗോളടിച്ചു. ബെനഫികയെ (3-1) മറികടന്ന് മുന്‍ ചാമ്പ്യന്‍ റയാല്‍ മാഡ്രിഡും കിരീടപ്പോരാട്ടത്തിനൊരുങ്ങി. സ്വന്തം തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ നടന്ന രണ്ടാം പാദം 2-1 നു ജയിക്കാന്‍ റയാലിനായി. ബെനഫികയ്‌ക്കായി റാഫാ സില്‍വ 14-ാം മിനിറ്റില്‍ ഗോളടിച്ചെങ്കിലും ടൗചാമെനി, വിനീഷ്യസ് ജൂനിയര്‍ എന്നിവരിലൂടെ റയാല്‍ കളം പിടിച്ചു.