Thursday, March 12, 2026 Last Updated 16 Min 22 Sec ago English Edition
Todays E paper
Ads by Google
സുനില്‍ ജെ. സണ്ണി
Thursday 26 Feb 2026 11.37 PM

രോഗികളെ എത്തിക്കാന്‍ ആംബുലന്‍സ്‌ ഡ്രൈവര്‍മാര്‍ക്ക്‌ സ്വകാര്യ ആശുപത്രികളുടെ ഇന്‍സെന്റീവ്‌, മന്ത്രിയുടെ വാക്കുകളില്‍ ഞെട്ടി ആരോഗ്യരംഗം

കേരളത്തിലെ ചില വന്‍കിട ആശുപത്രികളുടെ ഓഹരിഘടനയിലടക്കം വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ്‌ വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആരോഗ്യരംഗം സേവനമേഖലയോ ലാഭകേന്ദ്രീകൃത വ്യവസായമോ എന്ന ചോദ്യമാണ്‌ ഇതോടെ വീണ്ടും ശക്‌തമാകുന്നത്‌.
Kerala

തിരുവനന്തപുരം: രോഗികളെ എത്തിച്ചാല്‍ സ്വകാര്യ ആശുപത്രികള്‍ ആംബുലന്‍സ്‌ ഡ്രൈവര്‍മാര്‍ക്ക്‌ അയ്യായിരവും പതിനായിരവും നല്‍കുന്നുവെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടലോടെ ആരോഗ്യരംഗം. കൊച്ചിയിലെ ചില ആശുപത്രികള്‍ 10,000 രൂപവരെയും തിരുവനന്തപുരത്ത്‌ 5,000 രൂപവരെയും നല്‍കുന്ന രീതിയുണ്ടെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.

ഇതിനു പുറമേ, ആഗോള നിക്ഷേപ സ്‌ഥാപനമായ ബ്‌ളാക്ക്‌ സ്‌റ്റോണ്‍ ഇന്‍ക്‌ ഇന്ത്യയിലെ ആരോഗ്യ ശൃംഖലകളില്‍ വന്‍ നിക്ഷേപം നടത്തിയതും മറ്റൊരു ചോദ്യചിഹ്‌നമായി.

കേരളത്തിലെ ചില വന്‍കിട ആശുപത്രികളുടെ ഓഹരിഘടനയിലടക്കം വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ്‌ വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആരോഗ്യരംഗം സേവനമേഖലയോ ലാഭകേന്ദ്രീകൃത വ്യവസായമോ എന്ന ചോദ്യമാണ്‌ ഇതോടെ വീണ്ടും ശക്‌തമാകുന്നത്‌.

നൂറുകണക്കിന്‌ കോടികളുടെ നിക്ഷേപം നടത്തിയ ആശുപത്രികള്‍ക്ക്‌ ഉയര്‍ന്ന വരുമാന ലക്ഷ്യങ്ങള്‍ നിശ്‌ചയിക്കപ്പെടുന്നുണ്ടോ? കിടക്ക ഉപയോഗനിരക്ക്‌ ഉയര്‍ത്താനുള്ള സമ്മര്‍ദം നിലനില്‍ക്കുന്നുണ്ടോ? രോഗിക്കായി വലവിരിക്കുന്ന സംസ്‌കാരം അത്തരമൊരു സാമ്പത്തിക സമ്മര്‍ദത്തിന്റെ പ്രകടനമാണോ തുടങ്ങിയ ചോദ്യങ്ങളാണ്‌ ഈ ഘട്ടത്തില്‍ ഉയരുന്നത്‌.

600ല്‍ അധികം പരാതികള്‍ സ്വകാര്യ ആശുപത്രികളെ സംബന്ധിച്ച്‌ ലഭിച്ചിട്ടുണ്ടെന്ന മന്ത്രിയുടെ പരാമര്‍ശം വിഷയം കൂടുതല്‍ ഗുരുതരമാക്കുന്നു. പരാതികള്‍ ഒത്തുതീര്‍പ്പിലൂടെ അവസാനിപ്പിക്കപ്പെടുന്നുവെന്ന ആരോപണവുമുണ്ട്‌.

സുനില്‍ ജെ. സണ്ണി

Ads by Google
സുനില്‍ ജെ. സണ്ണി
Thursday 26 Feb 2026 11.37 PM
Ads by Google
LATEST NEWS
TRENDING NOW