Thursday, March 12, 2026 Last Updated 44 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.35 PM

കെ.എസ്‌.ആര്‍.ടി.സിക്ക്‌ 73.50 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സിക്കു സര്‍ക്കാര്‍സഹായമായി 73.50 കോടി രൂപകൂടി അനുവദിച്ചതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനുള്ള പ്രതിമാസ തുകയാണു ലഭ്യമാക്കിയത്‌. ഈ വര്‍ഷം ഇതിനകം 1,399 കോടി രൂപ കെ.എസ്‌.ആര്‍.ടി.സിക്കു സര്‍ക്കാര്‍സഹായമായി ലഭിച്ചു. പെന്‍ഷന്‍ വിതരണത്തിന്‌ 879 കോടി രൂപയും പ്രത്യേക സഹായമായി 520 കോടി രൂപയുമാണു ലഭിച്ചത്‌. ഈ വര്‍ഷം ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചത്‌ 900 കോടി രൂപയായിരുന്നു.

Ads by Google
Thursday 26 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW