-->
ന്യൂഡല്‍ഹി: നാഷണല്‍ ടെസ്‌റ്റിങ് ഏജന്‍സി (എന്‍.ടി.എ)യുടെ ജെ.ഇ.ഇ. മെയിന്‍ 2026 സെഷന്‍ 2നുള്ള അപേക്ഷാ തിരുത്തല്‍ വിന്‍ഡോ ഇന്നു തുറക്കും. സമര്‍പ്പിച്ച അപേക്ഷകളിലെ തെറ്റുകള്‍ തിരുത്താന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ത്ഥനുനുണ്ഡന്റദ്ധ.ന്ധന്റ.ദ്ധ്യ.ദ്ധ വഴി 28 നു രാത്രി 11.50 വരെ മാറ്റങ്ങള്‍ വരുത്താം.
രണ്ട് വിഭാഗത്തിലുള്ള അപേക്ഷകര്‍ക്കാണ് തിരുത്തല്‍ സൗകര്യം ലഭ്യമാകുക: മുമ്പ് സെഷന്‍ ഒന്നിനു രജിസ്‌റ്റര്‍ ചെയ്യുകയും സെഷന്‍ രണ്ടിന് അപേക്ഷിക്കുകയും ചെയ്‌തവര്‍, കൂടാതെ സെഷന്‍ രണ്ടിന് പുതുതായി മാത്രം അപേക്ഷിച്ചവര്‍.
നിലവിലുള്ള അപേക്ഷകര്‍ക്ക് മാറ്റം വരുത്താന്‍ കഴിയുന്നവ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 31 നും നവംബര്‍ 27നും ഇടയില്‍ സെഷന്‍ ഒന്നിന് രജിസ്‌റ്റര്‍ ചെയ്യുകയും പിന്നീട് ഫെബ്രുവരി ഒന്നിനും 25 നും ഇടയില്‍ സെഷന്‍ രണ്ടിന് വീണ്ടും അപേക്ഷിക്കുകയും ചെയ്‌ത വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഫോമിലെ ചില വിവരങ്ങള്‍ തിരുത്താന്‍ കഴിയും.