-->
കൊച്ചി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വത്തിക്കാനിലേക്കു പോകില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണു സന്ദര്‍ശനം മാറ്റിയത്. അടുത്ത മാസം നാലിനു മാര്‍പാപ്പയുമായി കൂടിക്കാഴ്‌ച നടത്താനായിരുന്നു മുഖ്യമന്ത്രിക്കു ക്ഷണം ലഭിച്ചത്. മുഖ്യമന്ത്രി, സംസ്‌ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് എന്നിവരടക്കം 16 പേര്‍ക്കാണ് മാര്‍പാപ്പയെ കാണാന്‍ അവസരം ലഭിച്ചത്. അടുത്ത മാസം ആദ്യയാഴ്‌ച സംസ്‌ഥാനത്തു നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് വിവരം. സ്‌ഥാനാര്‍ഥിപ്പട്ടിക, തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കേണ്ടതിനാലാണു മുഖ്യമന്ത്രി വത്തിക്കാന്‍ യാത്ര വേണ്ടെന്നുവയ്‌ക്കുന്നത്.