-->
കൊച്ചി: ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. കൂടിക്കാഴ്‌ചയ്‌ക്കായി പാത്രിയര്‍ക്കീസ് ബാവ ഇന്ന് ഇന്ത്യയിലെത്തും. ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന പ്രധാനമന്ത്രിയുമായി ഉച്ചയ്‌ക്ക് 12.15-നു പ്രധാനമന്ത്രിയുടെ ഓഫീസിലാണു കൂടിക്കാഴ്‌ച. യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് ജോസഫ് ബാവ, കുര്യാക്കോസ് മോര്‍ യൗസേബിയോസ്, എന്‍.ഡി.എ. ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍, ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് തുടങ്ങിയവരും പങ്കെടുക്കും.