Thursday, March 12, 2026 Last Updated 10 Min 49 Sec ago English Edition
Todays E paper
Ads by Google
ബാലഗോപാലൻ പെരളത്ത്
ബാലഗോപാലൻ പെരളത്ത്
Thursday 26 Feb 2026 10.49 PM

സൗഖ്യത്തിന്റെ ചതിക്കുഴികൾ; ആയുർവേദത്തിന്റെ അധോലോകം- 1

ആയുർവേദം - മനുഷ്യശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാൻ നമ്മുടെ പൂർവ്വികർ നൽകിയ മഹത്തായ വിദ്യ. എന്നാൽ ഇന്ന് പല നഗരങ്ങളിലും വീതികുറഞ്ഞ ഇടവഴികളിലെ എയർകണ്ടീഷൻ ചെയ്ത മുറികൾക്കുള്ളിൽ 'ആയുർവേദം' എന്ന ബോർഡിന് പിന്നിൽ നടക്കുന്നത് മറ്റൊന്നാണ്. സുഖചികിൽസയുടെ പേരിൽ യുവാക്കളെ കാത്തിരിക്കുന്നത് ലഹരിയുടെയും, അനാശാസ്യത്തിന്റെയും, ബ്ലാക്ക് മെയിലിംഗിന്റെയും വലിയൊരു ചതിക്കുഴിയാണ്. നമ്മൾ തിരിച്ചറിയാതെ പോകുന്ന 'ആയുർവേദത്തിന്റെ അധോലോക'ത്തിലേക്ക് ഒരു അന്വേഷണം..."
uploads/news/2026/02/827456/Spa1.jpg

തിരുവനന്തപുരത്ത് മസാജ് സെൻററിൽ അധോലോകത്തിന്റെ അക്രമം,വടകരയിൽ സ്പായിലെത്തിയ യുവാവ് യുവതിയെ പീഡിപ്പിച്ചു,കൊച്ചിയിൽ സ്പാ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന. ഇന്ന് എല്ലാ മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന വാർത്തകൾ ആണിത്.തട്ടിപ്പിന്റെയും അനാശാസ്യത്തിന്റെയും കേന്ദ്രങ്ങളായി കേരളത്തിലെ ആയുർവേദ മസാജ് സെൻററുകൾ മാറുകയാണ്.

വർഷങ്ങൾക്കു മുമ്പ് കർണാടകയിലും പിന്നീട് തമിഴ്നാട്ടിലും എത്തിയ ആയുർവേദിക് മസാജ് സെൻററുകൾ അല്ലെങ്കിൽ വെൽനെസ് സ്പാകൾ കേരളം മുഴുവനായി കീഴടക്കിയിരിക്കുകയാണ്. യുവാക്കളും അല്ലാത്തവരും സ്ത്രീയുടെ സ്പർശനത്തിലൂടെ ലഭിക്കുന്ന ആനന്ദം ആസ്വദിക്കാൻ സ്പാകൾ തേടിയെത്തുന്നത് തന്നെയാണ് കേരളത്തിൽ കൂൺ പോലെ ആയുർവേദിക് സ്പാകൾ വളരാനുള്ള കാരണം.

കേരളത്തിലെ പ്രധാന നഗരങ്ങളിൽ എല്ലാം സഞ്ചരിച്ചാൽ ചുവരുകളും ഇലക്ട്രിക് പോസ്റ്റുകളും എല്ലാം സ്പായുടെ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഒരുകാലത്ത് സ്ത്രീയുടെ സ്പർശനസുഖം അനുഭവിക്കാൻ അതിർത്തികൾ കടന്നു പോകേണ്ട സാഹചര്യമായിരുന്നു മലയാളികൾക്ക് ഉണ്ടായത്.എന്നാൽ ഇന്ന് ഓരോ നഗരത്തിലും മുക്കിലും മൂലയിൽ ആയുർവേദത്തിന്റെ പേരിലുള്ള ഈ അനാശാസ്യ കേന്ദ്രങ്ങൾ വേണ്ടുവോളമുണ്ട്. സ്ത്രീകളെ ഉപയോഗിച്ച് ക്രോസ് മസാജ് എന്ന പേരിൽ നടത്തുന്നത് ആയുർവേദത്തിന്റെ പേരിലുള്ള ലൈംഗിക ചൂഷണം ആണ്.

മസാജ് പാർലറുടെ തുടക്കത്തിൽ ഏതാനും വർഷങ്ങൾക്കു മുമ്പ് പുരുഷന്മാർക്ക് മസാജ് ചെയ്തു നൽകുവാൻ സ്ത്രീകളെ ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നതായി മംഗലാപുരത്തെ ആദ്യകാല ഉടമ ദിനേശ് കോട്ടേക്കാർ ഓർക്കുന്നു.എന്നാൽ ഇന്ന് സൗന്ദര്യവും വിദ്യാഭ്യാസവുമുള്ള പെൺകുട്ടികൾ ജോലി തേടി ഇങ്ങോട്ട് വരികയാണ് അദ്ദേഹം പറയുന്നു.എന്തൊരു മാറ്റമാണിത് ഈ ജോലിക്ക് ലഭിക്കുന്ന ടിപ്സ് തന്നെയാണ് ഇതിന്റെ പ്രധാന കാരണം.

പഴയകാലത്ത് ബോംബെ ചുവന്ന തെരുവിലും,ഗുണ്ടൽപേട്ടിലും എല്ലാം കണ്ട ഒരു തരത്തിലുള്ള ശരീര കച്ചവടമായി കേരളത്തിലെ മസാജ് സെൻററുകൾ മാറി കഴിഞ്ഞു. ഇന്ന് കേരളത്തിൽ ധൈര്യവും സ്വാധീനവും ഉണ്ടെങ്കിൽ ഏറ്റവും ചുരുങ്ങിയ മുതൽ മുടക്കിൽ ആരംഭിച്ചു നല്ല ലാഭം ഉണ്ടാക്കാൻ പറ്റിയ ഒരേ ഒരു ബിസിനസ് സ്പാ യായി മാറിക്കഴിഞ്ഞു. സ്പായുടെ തുടക്കത്തിൽ അപരിചിതരായ ഒരു പുരുഷനും, സ്ത്രീയും അടച്ചിട്ട മുറിയിലുള്ള ഒരു മണിക്കൂർ നേരത്തെ സംസാരങ്ങളും സ്പർശന സുഖവും മാത്രമായിരുന്നു.

എന്നാൽ പിന്നീട് ടിപ്സ് നൽകുന്നതിനനുസരിച്ച് ഓരോ പുതിയ കോഡ് ഭാഷകൾ ഈ രംഗത്തേക്ക് കടന്നുവന്ന് അനാശാസ്യത്തിലേക്ക് മാറുന്ന കാഴ്ചയാണ് കണ്ടത്. മസാജിന്റെ നിരക്കുകൾ മെട്രോ സിറ്റികളിൽ എല്ലായിടത്തും അധികമാണെങ്കിലും ബാക്കി എല്ലാ സ്ഥലങ്ങളിലും പ്രവേശന ഫീസ് 1500 രൂപയാണ്.

പണം അടച്ചാൽ തെറാപ്പിസ്റ്റിൻ്റെ ഫോട്ടോ കാണിക്കും.അതിൽ നിന്നും തിരഞ്ഞെടുത്താൽ പിന്നീട് ശീതീകരിച്ച മുറിയിൽ വസ്ത്രങ്ങൾ മാറിവയ്ക്കണം.തെറാപ്പിസ്റ്റ് എത്തിയാൽ ആദ്യം പുറകുവശത്ത് അല്പം എണ്ണ തേക്കും.

അൽപസമയത്തിനുള്ളിൽ ആ ചോദ്യം എത്തും എക്സ്ട്രാ എന്താ വേണ്ടത്?

എന്തുണ്ടെന്ന് ചോദിക്കുന്നവരുടെ മുന്നിൽ ഏതാനും കോഡുകളാണ് ഇവർ അവതരിപ്പിക്കുക.

ബി ടു ബി , ഹാപ്പി എൻഡിങ്ങ്,തുടങ്ങി ഈ പട്ടിക നീളും.

ബി ടു ബി എന്ന ഓമന പേരിൽ അറിയപ്പെടുന്ന ബോഡി ടു ബോഡി സേവനത്തിന് എത്തുന്ന ആളിന്റെ സാമ്പത്തികത്തിനനുസരിച്ച് പിടിച്ചു വാങ്ങുകയാണ് ഇവരുടെ പതിവ്.1500 രൂപ മുതൽ പതിനായിരം രൂപ വരെ വാങ്ങുന്ന ആളുകൾ ഉണ്ടെന്ന് പറയുന്നു. പണം ആദ്യം നൽകണം പിന്നീടാണ് സർവീസ്.സർവീസ് തൃപ്തികരമല്ലെങ്കിൽ പണം പോയത് തന്നെ. ചോദ്യം ചെയ്യാൻ നിന്നാൽ വടകരയിലും ആലുവയിലും കാസർകോട്ടും ഏറ്റവും ഒടുവിൽ തിരുവനന്തപുരത്തും ഉണ്ടായ കോലാഹലങ്ങളും , പോലീസ് കേസുകളുമായിരിക്കും പിന്നീട് ഉണ്ടാവുക.

ചതിക്കുഴികൾ എല്ലായിടത്തുമുണ്ട്, പക്ഷെ 'സൗഖ്യം' തേടിപ്പോകുന്നവർ എത്തുന്നത് ഒരു അഗാധമായ ഗർത്തത്തിലേക്കാണെന്ന് തിരിച്ചറിയാൻ വൈകുന്നു. അധികാരികൾ കണ്ണടച്ചിരിക്കുന്നത് ഈ മാഫിയയ്ക്ക് വളമാകുന്നു. കേരളം പോലുള്ള സംസ്ഥാനത്ത് നിയമങ്ങൾ പലതുണ്ടെങ്കിലും സർക്കാർ സംവിധാനങ്ങളിൽ ഇതെല്ലാം കണ്ണടയ്ക്കുകയാണ്. ഈ മാഫിയക്ക് വളക്കൂർ നൽകുന്നത് തദ്ദേശ സ്ഥാപനങ്ങളും പോലീസ് വകുപ്പുമാണ് .ഭരണകൂടവും നിയമപാലകരും ഈ അധോലോക മാഫിയയുമായുള്ള അവിശുദ്ധ ബന്ധം അവസാനിപ്പിക്കാത്തടത്തോളം കാലം, 'ആയുർവേദം' എന്ന ബോർഡിന് പിന്നിലെ ഈ ഇരുണ്ട ലോകം ഇനിയും വികസിച്ചുകൊണ്ടേയിരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ കൃത്യമായ പരിശോധനയും പോലീസിന്റെ നിഷ്പക്ഷമായ ഇടപെടലും മാത്രമാണ് ഇതിനുള്ള ഏക പരിഹാരം.

​എങ്കിലും ഒരു ചോദ്യം ബാക്കിയാവുന്നു; ഈ അവിശുദ്ധ കൂട്ടുകെട്ട് എങ്ങനെയാണ് ഇത്ര കൃത്യമായി പ്രവർത്തിക്കുന്നത്? ആരെല്ലാമാണ് ഇതിന്റെ ഗുണഭോക്താക്കൾ?

​ഇതിനെക്കുറിച്ചും, ഈ മാഫിയാ ബന്ധങ്ങളുടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളെക്കുറിച്ചും നാളെ...

Ads by Google
Ads by Google
TRENDING NOW