Sunday, March 15, 2026 Last Updated 9 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 05.39 PM

250 ഡ്യൂക്കിന് പുത്തന്‍ കളര്‍ ഓപ്ഷനുകള്‍ നല്‍കി മിടുമിടുക്കനാക്കി കെടിഎം

on

250 ഡ്യൂക്കിന് പുത്തന്‍ കളര്‍ ഓപ്ഷനുകള്‍ നല്‍കി മിടുമിടുക്കനാക്കി കെടിഎം

ന്യൂജെന്‍ മോഡലുകളിലൂടെ പഴയ ഫോമിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ് കെടിഎം. ക്വാട്ടര്‍ ലിറ്റര്‍ നേക്കഡ് സ്ട്രീറ്റ്‌ഫൈറ്റര്‍ ബൈക്കുകളിലെ മിടുമിടുക്കന്‍ 250 ഡ്യൂക്കിന് പുത്തന്‍ കളര്‍ ഓപ്ഷനുകള്‍ സമ്മാനിച്ച് പുതുക്കിയിരിക്കുകയാണ് ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കള്‍. സില്‍വര്‍ മെറ്റാലിക്, സ്ലേറ്റ് ഗ്രേ എന്നിങ്ങനെ രണ്ട് ആകര്‍ഷകമായ നിറങ്ങളാണ് കെടിഎം 250 ഡ്യൂക്കിലേക്ക് വന്നെത്തിയിരിക്കുന്നത്. സ്ട്രീറ്റ്‌ഫൈറ്ററിനെ കൂടുതല്‍ സ്‌പോര്‍ട്ടിറക്കാന്‍ പുത്തന്‍ കളര്‍ ഓപ്ഷനുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാക്കാനാവും. മുമ്പുണ്ടായിരുന്ന എബണി ബ്ലാക്ക്, ഇലക്ട്രോണിക് ഓറഞ്ച്, അറ്റ്‌ലാന്റിക് ബ്ലൂ എന്നീ നിറങ്ങള്‍ക്കൊപ്പമാണ് സില്‍വര്‍ മെറ്റാലിക്കും സ്ലേറ്റ് ഗ്രേയും ചേരുന്നത്.

ടാങ്ക് എക്സ്റ്റന്‍ഷനുകളില്‍ സില്‍വര്‍ ഫിനിഷും ഫ്യുവല്‍ ടാങ്കില്‍ ഡാര്‍ക്ക് ഗ്രേ ഫിനിഷുമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. മറുവശത്ത് സ്ലേറ്റ് ഗ്രേ ഷേഡില്‍ ടാങ്ക് പാനലുകളില്‍ ഡാര്‍ക്ക് ഗ്രേ ട്രീറ്റ്‌മെന്റും ഫ്യുവല്‍ ടാങ്കില്‍ ഓറഞ്ച് ഫിനിഷും നല്‍കിയിരിക്കുന്നതും ഗ്ലാമര്‍ വര്‍ധിപ്പിക്കുന്നുണ്ട്. എക്സ്റ്റന്‍ഡഡ് ഫ്യുവല്‍ ടാങ്ക്, ഷാര്‍പ്പ് ടെയില്‍ സെക്ഷന്‍, റോഡ് പ്രസന്‍സ് വര്‍ധിപ്പിക്കുന്ന ബോള്‍ഡ് ഗ്രാഫിക്‌സ് എന്നിവയാണ് ക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്കിന്റെ രൂപത്തെ അടിപൊളിയാക്കുന്നത്. ഡിസൈനില്‍ മാത്രമല്ല, മെക്കാനിക്കലായും 250 ഡ്യൂക്കിന് മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല.

9,250 ആര്‍പിഎമ്മില്‍ 31 bhp കരുത്തും 7,250 ആര്‍പിഎമ്മില്‍ 25 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന അതേ LC4c 249.07 സിസി സിംഗിള്‍-സിലിണ്ടര്‍, DOHC, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് 250 ഡ്യൂക്ക് മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. പവര്‍-അസിസ്റ്റഡ് സ്ലിപ്പര്‍ ക്ലച്ചും സുഗമമായ ഗിയര്‍ മാറ്റങ്ങള്‍ക്കായി ക്വിക്ക്ഷിഫ്റ്റര്‍ പ്ലസും ഉള്‍ക്കൊള്ളുന്ന 6-സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ട്രെല്ലിസ് ഫ്രെയിമില്‍ നിര്‍മിച്ചിരിക്കുന്ന ബൈക്കിന്റെ സസ്‌പെന്‍ഷനായി മുന്നില്‍ ഒരു WP അപെക്‌സ് അപ്‌സൈഡ്-ഡൌണ്‍ ഫോര്‍ക്കും പിന്നില്‍ ഒരു മോണോഷോക്കുമാണ് കമ്പനി നല്‍കുന്നത്.

ബ്രേക്കിംഗിനായി മുന്‍വശത്ത് 320 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കുമാണ് വാഗ്ദാനം ചെയ്യുന്നത്. അധിക സുരക്ഷക്കായി ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ പിന്തുണയും മോഡലിന് ലഭിക്കുന്നുണ്ട്. റിയര്‍വീല്‍ എബിഎസ് ഡീയാക്ടിവേറ്റ് ചെയ്യാനാവുന്ന സൂപ്പര്‍മോട്ടോ മോഡും ബൈക്കിലുണ്ട്. ഡ്യൂക്ക് 250 ട്രാക്ക് ആന്‍ഡ് സ്ട്രീറ്റ് സ്‌ക്രീന്‍ മോഡുകള്‍ ഉള്ള 5 ഇഞ്ച് TFT ഡിസ്‌പ്ലേ, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ നാവിഗേഷന്‍, ഹെഡ്‌സെറ്റ് പെയറിംഗ്, എളുപ്പത്തിലുള്ള മെനു കണ്‍ട്രോളിനായി 4-വേ സ്വിച്ച് ക്യൂബ് എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. 2026 കെടിഎം 250 ഡ്യൂക്കിന് 2.13 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

Ads by Google
Ads by Google
TRENDING NOW