Wednesday, March 11, 2026 Last Updated 14 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 05.36 PM

വില്ലീസ് 1941 സ്‌പെഷ്യല്‍ എഡിഷന്‍ വീണ്ടും രാജ്യത്ത് പുനരവതരിപ്പിച്ച് ജീപ്പ്

on

വില്ലീസ് 1941 സ്‌പെഷ്യല്‍ എഡിഷന്‍ വീണ്ടും രാജ്യത്ത് പുനരവതരിപ്പിച്ചിരിക്കുകയാണ് ജീപ്പ് എന്ന അമേരിക്കന്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന നിര്‍മാതാക്കള്‍. മുന്‍ പതിപ്പിന് വമ്പന്‍ പ്രതികരണം ലഭിച്ചതെന്ന് ബ്രാന്‍ഡ് അവകാശപ്പെട്ടതിനെത്തുടര്‍ന്നാണ് ലിമിറ്റഡ് റണ്‍ എസ്യുവി ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തിച്ചിരിക്കുന്നത്. വാഹനത്തിന്റെ 41 യൂണിറ്റുകള്‍ നിര്‍മിക്കാനാണ് ജീപ്പ് തീരുമാനിച്ചിരിക്കുന്നത്. ഓരോന്നിലും പ്രത്യേക നമ്പരുകളും ഉണ്ടായിരിക്കുന്നതാണ്.

ഇന്ത്യയിലുടനീളമുള്ള അംഗീകൃത ജീപ്പ് ഡീലര്‍ഷിപ്പുകള്‍ വഴി റാങ്ലര്‍ വില്ലീസ് 1941 സ്പെഷ്യല്‍ എഡിഷന്‍ ലഭ്യമാകും. സ്റ്റാന്‍ഡേര്‍ഡ് റൂബിക്കോണ്‍ വേരിയന്റിനേക്കാള്‍ 2 ലക്ഷം രൂപ മാത്രമാണ് അധികമായി മുടക്കേണ്ടി വരിക. അതായത് 68.31 ലക്ഷം രൂപയുണ്ടെങ്കില്‍ വില്ലീസ് 41 സ്‌പെഷ്യല്‍ എഡിഷന്‍ സ്വന്തമാക്കാനാവും. ഇതുകൂടാതെ ഓപ്ഷണല്‍ ആക്‌സസറി പായ്ക്കിന് അധികമായി 3.60 ലക്ഷം രൂപയാണ് മുടക്കേണ്ടതായി വരിക. അങ്ങനെ മൊത്തം 70.31 ലക്ഷം രൂപയുണ്ടെങ്കില്‍ വാഹനം സ്വന്തമാക്കാം.

പവര്‍ഡ് സൈഡ് സ്റ്റെപ്പ്, പുതിയ ഇന്റീരിയര്‍ ഗ്രാബ് ഹാന്‍ഡിലുകള്‍, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഫ്‌ലോര്‍ മാറ്റുകള്‍, ഫ്രണ്ട്, റിയര്‍ ഡാഷ്‌ക്യാമുകള്‍ എന്നിവയും എസ്യുവിയില്‍ ജീപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. മിലിട്ടറി ഗ്രീന്‍ എന്നറിയപ്പെടുന്ന നിറത്തിനൊപ്പം 1941 എന്ന വര്‍ഷത്തെ ഓര്‍മപ്പെടുത്തുന്ന ഡീക്കല്‍ സ്റ്റാമ്പും എസ്യുവിയുടെ ബോണറ്റില്‍ കൊടുത്തിട്ടുണ്ട്. ഓപ്ഷണല്‍ ആക്‌സസറി ബണ്ടില്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ ലിമിറ്റഡ് എഡിഷന്‍ കൂടുതല്‍ കസ്റ്റമൈസ് ചെയ്യാനാവും. സൈഡ് ലാഡര്‍ ഉള്ള റൂഫ്-മൗണ്ടഡ് കാരിയറും 'സണ്‍റൈഡര്‍' റൂഫ്ടോപ്പ് സിസ്റ്റവും വരെ ഈ പാക്കേജില്‍ ഉള്‍പ്പെടുന്നുണ്ട്. ക്ലാസിക് ടച്ചിലാണ് വിപണിയില്‍ എത്തുന്നതെങ്കിലും മോഡേണ്‍ ഫീച്ചറുകളാല്‍ എസ്യുവി സമ്പന്നമാണ്

12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, 12 തരത്തില്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ സന്നാഹങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് റാങ്ലര്‍ വില്ലീസ് 41 സ്‌പെഷ്യല്‍ എഡിഷന്റെ ഹൃദയം. 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 270 bhp കരുത്തില്‍ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാന്‍ കഴിയും.

ജീപ്പിന്റെ സെലക്-ട്രാക്ക് ഫുള്‍ടൈം 4WD സിസ്റ്റം സ്റ്റാന്‍ഡേര്‍ഡായി തന്നെ കൊടുത്തിട്ടുള്ളതിനാല്‍ ഏത് തരം റോഡുകളും അസാമാന്യ പ്രകടനം പുറത്തെടുക്കാനാവും. സേഫ്റ്റിയിലും ലോകോത്തര നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ടാണ് ലിമിറ്റഡ് എന്‍ഡിഷന്‍ റാങ്‌ലര്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, TPMS, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും ക്യാമറയും പോലുള്ള ഫീച്ചറുകളും വില്ലീസ് 41 എഡിഷനില്‍ ലഭ്യമാണ്.

Ads by Google
Ads by Google
TRENDING NOW