Saturday, March 14, 2026 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 03.30 PM

കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ വധശ്രമം; ബോണറ്റിലേക്ക് വീണ പൊലീസുകാരനുമായി 20 മീറ്ററോളം വാഹനമോടിച്ച് ഡ്രെെവർ

in

കൊച്ചി: വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ സന്തോഷ് കുമാറിന് നേരെയായിരുന്നു ആക്രമണം. ഇടിച്ചിട്ട് ബോണറ്റില്‍ വീണ സന്തോഷ് കുമാറിനെയും കൊണ്ട് കാര്‍ ഇരുപത് മീറ്ററോളം മുന്നോട്ട് പോയി. റോഡിലേക്ക് തെറിച്ചു വീണ സന്തോഷ് കുമാറിന് സാരമായി പരിക്കേറ്റു.

മയക്കുമരുന്ന് വ്യാപനം കൂടിയ പശ്ചാത്തലത്തില്‍ പൊലീസ് നൈറ്റ് പട്രോളിങ് സജീവമാക്കിയിരുന്നു. അതിന്റെ ഭാഗമായി നടന്ന പരിശോധനയുടെ ഇടയിലാണ് സംഭവം. കലൂര്‍ ശാസ്ത റോഡില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.

കൈനീട്ടിയതിനെ തുടര്‍ന്ന് പൊലീസിനു നേരെ കുതിച്ച വാഹനം രണ്ടു പൊലീസു കാരെ വെട്ടിച്ച് പോകുന്നതിനിടയിലാണ് സന്തോഷ് കുമാറിനെ ഇടിച്ചത്. കൈക്കും കാലിനും സാരമായി പരിക്കേറ്റ സന്തോഷ് കുമാര്‍ ആശുപത്രയില്‍ ചികിത്സയിലാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW