Thursday, March 12, 2026 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 01.23 PM

‘മുട്ടക്കലക്കി ’ട്രെന്‍ഡിനൊപ്പം; വൈറല്‍ ഗാനത്തിന് ചുവടുവെച്ച് നടി കനിഹ, വീഡിയോ

kaniha-
photo-www.instagram.com/kaniha_official/

സമൂമാധ്യമങ്ങളില്‍ ട്രെന്‍ഡായ ‘മുട്ടക്കലക്കി’ എന്ന തമിഴ് ഗാനത്തിന് ചുവടുവെച്ച് നടി കനിഹ. ഷൂട്ടിനിടയില്‍ ലഭിച്ച ഒഴിവ് സമയത്ത് ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്. ഈ പാട്ട് ഒരുപാട് ഇഷ്ടമാണെന്നും കനിഹ പോസ്റ്റിനൊപ്പം കുറിച്ചു.

സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് കനിഹയുടെ ഡാന്‍സ് വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്യുന്നത്. ഡാന്‍സ് അടിപൊളിയായിട്ടുണ്ടെന്നാണ് ആരാധകര്‍ കുറിക്കുന്നത്.

തമിഴ് നടന്‍ കരുണാസിന്റെ മകന്‍ കെന്‍ കരുണാസ് ആദ്യമായി സംവിധാനം ചെയ്യുന്ന യൂത്ത് എന്ന ചിത്രത്തിലെ ഗാനമാണ് മുട്ടക്കലക്കി. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മുട്ടക്കലട്ടി എന്നഗാനം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ജി.വി പ്രകാശാണ് സംഗീതം. കെന്‍ കരുണാസാണ് ഗാനത്തിന് വരികളൊരുക്കി ആലപിച്ചിരിക്കുന്നത്.

പഴശ്ശിരാജ', 'ഭാഗ്യദേവത' തുടങ്ങിയ ചുരുക്കം സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് കനിഹ. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ വേഷമിട്ട താരം മിനി സ്‌ക്രീനിലും സജീവമാണ്. ജോഷി സംവിധാനം ചെയ്ത 'പാപ്പന്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്.

Ads by Google
Thursday 26 Feb 2026 01.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW