Wednesday, March 11, 2026 Last Updated 34 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 01.10 PM

' നെഗറ്റീവ് കമന്റ് ഇടുന്നവര്‍ അത് ഇട്ടോണ്ടിരിക്കും, രേണു സുധി ദുബായിലും, അമേരിക്കയിലുമൊക്കെ പറന്നു നടന്ന് പൈസ ഉണ്ടാക്കും' ; വിമര്‍ശനങ്ങള്‍ക്ക് മറുപടി

renu sudhi

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ മരണശേഷം അഭിനയത്തിലും സമൂഹമാധ്യമങ്ങളിലും രേണു സജീവമായി. പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് രേണുവിന് നേരിടേണ്ടി വന്നത്.

രേണു സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും, വീഡിയോകള്‍ക്കുമെല്ലാം മോശം കമന്റുകള്‍ വരാറുണ്ട്. പലപ്പോഴും അതിനെല്ലാം രേണു തക്ക മറുപടിയും നല്‍കാറുണ്ട്. ഇപ്പോള്‍ തന്നെ കളിയാക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു സുധി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം.

തനിക്കെതിരെ നെഗറ്റീവ് കമന്റുകള്‍ ഇടുന്നവര്‍ 299 രൂപയ്ക്ക് റീചാര്‍ജ് ചെയ്തു നെഗറ്റീവ് കമന്റ്‌സ് ഇട്ടോണ്ട് ഇരിക്കും. രേണു സുധി ദുബായിലും, യുകെയിലും, അമേരിക്കയിലുമൊക്കെ പറന്നു നടക്കും. പൈസ ഉണ്ടാക്കും എന്നാണ് താരത്തിന്റെ പ്രതികരണം. താന്‍ ഇപ്പോള്‍ തന്നെ പതിനഞ്ചോളം ആല്‍ബങ്ങളില്‍ അഭിനയിച്ചെന്നും എല്ലാം സൂപ്പര്‍ ഹിറ്റ് ആണെന്നുമാണ് രേണു പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW