Friday, March 13, 2026 Last Updated 46 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 08.20 AM

ജയിലില്‍ പോകേണ്ടത് തന്ത്രിയല്ല ; കടകംപള്ളിയും വി.എന്‍.വാസവനുമെന്ന് രാജീവ് ചന്ദ്രശേഖര്‍

uploads/news/2026/02/827336/rajeev-chandra-sekhar-manga.jpg

തിരുവനന്തപുരം: ശബരിമലസ്വര്‍ണക്കൊള്ളക്കേസില്‍ നിരപരാധികളായ വിശ്വാസികളെയും തന്ത്രിമാരേയും ദ്രോഹിക്കാന്‍ അനുവദിക്കില്ലെന്നും ജയിലില്‍ പോകേണ്ടവര്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി.എന്‍.വാസവനുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ്ചന്ദ്രശേഖര്‍. തന്ത്രി കണ്ഠര് രാജീവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ അഴിമതികളില്‍ നിന്നും കൊള്ളകളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് സര്‍ക്കാര്‍ ഈ അറസ്റ്റ് നാടകം കളിക്കുന്നത്. കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് കടകംപള്ളി സുരേന്ദ്രനില്‍ നിന്നും വാസവനില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രം മാത്രമാണെന്നും യാതൊരുവിധ തെളിവുകളുമില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കോടതി പോലും നിരീക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു.

ആറു മാസമായി എസ്ഐടി അന്വേഷിച്ചിട്ടും ശബരിമലയില്‍ നിന്ന് കാണാതായ നാലരക്കിലോ സ്വര്‍ണത്തെക്കുറിച്ച് ഒരു വിവരവും കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ ആരാണെന്നാണ് ജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും അറിയേണ്ടത്. അത് ചോദിക്കുമ്പോള്‍ ഒന്നും ചെയ്യാനാകുന്നില്ല എന്നാണ് എസ്ഐടി പറയുന്നത്. വിശ്വാസികളെയും തന്ത്രിമാരെയും ദ്രോഹിക്കാന്‍ ബിജെപി ആരെയും അനുവദിക്കില്ല. അത് പിണറായി വിജയനായാലും വി.ഡി. സതീശനായാലും ബിജെപിയും എന്‍ഡിഎയും ശക്തമായി പ്രതിരോധിക്കും.

Ads by Google
Ads by Google
TRENDING NOW