-->
ഹാമില്‍ട്ടണ്‍: സിംബാബ്‌വേ വനിതകള്‍ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 91 റണ്‍ ജയം.
ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് ഒരു വിക്കറ്റിന് 201 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത സിംബാബവേ്‌യ്ക്ക് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 110 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് ട്വന്റി20 കളുടെ പരമ്പരയാണു സിംബാബ്‌വേ ന്യൂസിലന്‍ഡില്‍ കളിക്കുന്നത്.
ന്യൂസിലന്‍ഡ് നായിക അമേലിയ കെര്‍ 51 പന്തില്‍ 101 റണ്ണുമായി പുറത്താകാതെനിന്നു. ടോസ് നേടിയ സിംബാബ്‌വേ നായിക ജോസഫീന്‍ എന്‍കോമോ ന്യൂസിലന്‍ഡിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.