Saturday, March 14, 2026 Last Updated 41 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.35 PM

വിന്‍ഡീസ്‌ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ

അഹമ്മാബാദ്‌: വെസ്‌റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ സൂപ്പര്‍ എട്ട്‌ ഗ്രൂപ്പ്‌ ഒന്ന്‌ മത്സരം ഇന്നു നടക്കും. നരേന്ദ്ര മോദി ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ മൂന്ന്‌ മുതലാണു മത്സരം. വിന്‍ഡീസ്‌ ആദ്യ മത്സരത്തില്‍ സിംബാബ്‌വേയും ദക്ഷിണാഫ്രിക്ക ഇന്ത്യയെയും തോല്‍പ്പിച്ചിരുന്നു. ഇന്നു ജയിക്കുന്നവര്‍ സെമി ഫൈനല്‍ ഉറപ്പിക്കും. 5.350 നെറ്റ്‌ റണ്‍റേറ്റുള്ള വിന്‍ഡീസാണ്‌ ഒന്നാമത്‌. ദക്ഷിണാഫ്രിക്കയുടെ റണ്‍റേറ്റ്‌ 3.800 മാണ്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന കഴിഞ്ഞ 29 ട്വന്റി20 മത്സരങ്ങളില്‍ 15 ല്‍ വിന്‍ഡീസാണു ജയിച്ചത്‌. 14 മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക ജയമറിഞ്ഞു.
സാധ്യതാ ടീം: വെസ്‌റ്റിന്‍ഡീസ്‌- ബ്രാന്‍ഡന്‍ കിങ്‌, ഷായ്‌ ഹോപ്‌ (നായകന്‍), ഷിംറോണ്‍ ഹിറ്റ്‌മീര്‍, റോവ്‌മന്‍ പവല്‍, ഷെര്‍ഫാനെ റഥര്‍ഫോഡ്‌, റൊമാരിയോ ഷെപ്പേഡ്‌, ജാസണ്‍ ഹോള്‍ഡര്‍, മാത്യു ഫോര്‍ഡെ, അകീല്‍ ഹുസൈന്‍/റോസ്‌റ്റണ്‍ ചേസ്‌, ഗുദാകേശ്‌ മോതി, ഷാമാര്‍ ജോസഫ്‌.
സാധ്യതാ ടീം: ദക്ഷിണാഫ്രിക്ക - എയ്‌ദീന്‍ മാര്‍ക്രം (നായകന്‍), ക്വിന്റണ്‍ ഡി കോക്ക്‌, റയാന്‍ റികല്‍ടണ്‍, ഡെവാള്‍ഡ്‌ ബ്രെവിസ്‌, ഡേവിഡ്‌ മില്ലര്‍, ട്രിസ്‌റ്റന്‍ സ്‌റ്റബ്‌സ്, മാര്‍കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്‌, കേശവ്‌ മഹാരാജ്‌, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.

Ads by Google
Wednesday 25 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW