Thursday, March 12, 2026 Last Updated 6 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.34 PM

പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനികള്‍ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

uploads/news/2026/02/827309/k8.jpg

കുട്ടനാട്‌: വ്യത്യസ്‌ത സംഭവങ്ങളിലായി കുട്ടനാട്ടില്‍ രണ്ട്‌ വിദ്യാര്‍ഥിനികളെ വീടുകള്‍ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.ചമ്പക്കുളം പഞ്ചായത്ത്‌ പതിനൊന്നാം വാര്‍ഡ്‌ പുളിക്കത്തറ വീട്ടില്‍ ഡേവിഡിന്റെ മകള്‍ ചമ്പക്കുളം സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനി ആന്‍ മരിയ ഡേവിഡ്‌ (17), കൈനകരി പഞ്ചായത്ത്‌ പന്ത്രണ്ടാം വാര്‍ഡ്‌ കയാറ്റില്‍ചിറ സാബുവിന്റെ മകള്‍ കുട്ടമംഗലം എസ്‌.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനി ഐറിന്‍ സാബു (17) എന്നിവരാണ്‌ മരിച്ചത്‌. രണ്ടുപേരെയും ഇന്നലെ പുലര്‍ച്ചയോടെ തൂങ്ങിയ നിലയിലാണ്‌ കാണപ്പെട്ടത്‌. ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ക്ക്‌ ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക്‌ വിട്ടു നല്‍കി. ഇരുവരും മുമ്പ്‌ ചമ്പക്കുളത്ത്‌ ഒരേ സ്‌കൂളില്‍ പഠിച്ചവരായിരുന്നു.സഹോദരങ്ങള്‍ക്ക്‌ ഒപ്പം വീട്ടിലെ ഹാളില്‍ ഉറങ്ങാന്‍ കിടന്ന ആന്‍ മരിയയെ ഷാള്‍ ഉപയോഗിച്ച്‌ തൂങ്ങിയ നിലയിലാണ്‌ പുലര്‍ച്ച നാലരയോടെ ഉറക്കമുണര്‍ന്ന സഹോദരന്‍ കാണുന്നത്‌. മാതാവ്‌: ബിന്‍സി. ഐറിന്റെ മാതാവ്‌ റോസമ്മ സഹോദരങ്ങള്‍: ജെറിന്‍, ഷെറി

Ads by Google
Wednesday 25 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW