Thursday, March 12, 2026 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.33 PM

താലപ്പൊലി ഘോഷയാത്രയ്‌ക്കിടെ അക്രമം; പ്രതി പിടിയില്‍

മാനന്തവാടി: പാല്‍വെളിച്ചം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്‌ക്കിടെ ഭാര്യയെയും കത്തികൊണ്ടു കുത്തുകയും തടയാന്‍ ശ്രമിബ്ബ ഭാര്യാമാതാവിനെ ആക്രമിക്കുകയും ചെയ്‌ത യുവാവിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. കാട്ടിക്കുളം കോണവയല്‍ ഉന്നതി ബിജു (41) ആണ്‌ പിടിയിലായത്‌. അക്രമത്തില്‍ ബിജുവിന്റെ ഭാര്യ അമ്പിളി (34), ഭാര്യാമാതാവ്‌ രാധ (64) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ ബിജു കുടുംബ പ്രശ്‌നങ്ങളെച്ചൊല്ലി അമ്പിളിയുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ കൈവശമുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച്‌ അമ്പിളിയുടെ പുറത്ത്‌ കുത്തി. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ രാധയ്‌ക്ക്‌ നെറ്റിയില്‍ പരുക്കേറ്റത്‌. അക്രമം ശ്രദ്ധയില്‍പ്പെട്ട ഉടനെ നാട്ടുകാര്‍ ബിജുവിനെ തടഞ്ഞുവെക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന്‌ മാനന്തവാടി പോലീസ്‌ സ്‌ഥലത്തെത്തി ഇയാളെ കസ്‌റ്റഡിയിലെടുത്തു. നിസാര പരുക്കേറ്റ അമ്പിളി, രാധ എന്നിവരും ശാരീരിക അസ്വസ്‌ഥതകള്‍ പ്രകടിപ്പിച്ച പ്രതി ബിജുവും മാനന്തവാടി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. സംഭവത്തില്‍ മാനന്തവാടി പോലീസ്‌ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചു രികയാണ്‌.

Ads by Google
Wednesday 25 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW